
അടിമുടി പുതുക്കി സ്റ്റൈലിഷാക്കി പുതിയ 2019 വെസ്പ സ്കൂട്ടറുകളെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ പിയാജിയോ അവതരിപ്പിക്കുന്നു. പുതിയ വെസ്പ 150 സ്കൂട്ടര്‍ നിരയിൽ SXL 150, VXL 150 മോഡലുകള്‍ ഉൾപ്പെടുന്നു. 91,140 രൂപയാണ് പ്രാരംഭ വെസ്പ SXL 150 മോഡലിന്റെ വില, ഉയര്‍ന്ന വെസ്പ VXL 150 മോഡല്‍ 97,276 രൂപയ്ക്കാണ് വിപണിയില്‍ എത്തുന്നത്.
കൂടാതെ, വെസ്പ നോട്ടെ 125 മോഡലിനെയും കമ്പനി പുറത്തിറക്കി. 68,829 രൂപയാണ് VXL 125 വകഭേദം അടിസ്ഥാനപ്പെടുത്തി ഇറക്കുന്ന വെസ്പ നോട്ടെ 125 -ന് വില. മാറ്റ് യെല്ലോ, മാറ്റ് റോസോ ഡ്രാഗണ്‍, അസ്യുറോ പ്രൊവെന്‍സ എന്നിങ്ങനെ മൂന്നു നിറങ്ങഭേദങ്ങള്‍ പുതിയ വെസ്പ 150 -യിൽ ലഭ്യമാണ്.
സ്മാര്‍ട്ട്ഫോണ്‍ ആപ്പ് മുഖേന നാവിഗേഷന്‍, മൊബൈല്‍ കണക്ടിവിറ്റി, ട്രാക്കിംഗ്, അപായ ബട്ടണ്‍ മുതലായ പുത്തന്‍ ഫീച്ചറുകൾ ഉടമകള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ഇതിലുള്ളത്. വെസ്പ 150 മോഡലുകളിലുള്ള 154.8 സിസി എഞ്ചിനാണ് ഒരുങ്ങുന്നത്. ഇത് 10.53 bhp കരുത്തും 10.9 Nm ടോർക്കും പരമാവധി സൃഷ്ടിക്കും. വെസ്പ നോട്ടെയിൽ 125 സിസി എഞ്ചിനാണ്. 10 bhp കരുത്തും 10.6 Nm ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും.






