
കൊച്ചി: സര്‍ക്കാരിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കര്‍ രംത്ത്. യുഡിഎഫ് ഭരണകാലത്ത് പൂട്ടിയ ബാറുകള്‍ തുറന്നു കൊടുത്ത് അബ്കാരി സഖാക്കളുടെ കണ്ണീരൊപ്പിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇനി മദ്യവ്യവസായികളെ പരിപോഷിപ്പിച്ച് സുസ്ഥിര വികസനം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
പ്രളയക്കെടുതിയില്‍ നിന്നു കേരളത്തെ കരകയറ്റാന്‍ എക്സൈസ് വകുപ്പിന്റെ എളിയ കാണിക്ക- മൂന്നു ബ്രൂവറികള്‍, ഒരു ഡിസ്റ്റിലറി.
യുഡിഎഫ് ഭരണകാലത്ത് പൂട്ടിയ ബാറുകള്‍ തുറന്നു കൊടുത്ത് അബ്കാരി സഖാക്കളുടെ കണ്ണീരൊപ്പിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇനി മദ്യവ്യവസായികളെ പരിപോഷിപ്പിച്ച് സുസ്ഥിര വികസനം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതില്‍ യാതൊരു അഴിമതിയുമില്ല. സര്‍വ്വം സുതാര്യം, സത്യസന്ധം, പ്രകടന പത്രികാനുസൃതം.






