
ബിക്കിനി ധരിച്ച ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് നടുവിരല്‍ നമസ്കാരം പറഞ്ഞ് തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്.
ഭര്‍ത്താവ് നാഗചൈതന്യക്കൊപ്പം സ്പെയിനില്‍ അവധിയാഘോഷിക്കാന്‍ എത്തിയപ്പോള്‍ പകത്തിയ ചിത്രത്തിന് ശേഷമാണ് സൈബര്‍ ആക്രമണത്തിന് കാരണമായത്. വിവാഹം കഴിഞ്ഞ സാമന്ത ഇത്തരത്തിലുള്ള വസ്ത്ര ധരിക്കരുതെന്നാണ് കുരുപൊട്ടിയവരുടെ വാദം.
അതിന് പുറമെ അക്കിനേനി കുടുംബത്തിന് സാമന്ത പേരുദോഷമുണ്ടാക്കിയെന്നും ചിലരുടെ അഭിപ്രായം. ഇതിനെതിരേയാണ് സാമന്ത പ്രതികരിച്ചത്. നേരത്തെയും സാമന്തയ്ക്ക് എതിരെ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.






