
ലോകത്തിലെ ആദ്യത്തെ 10 ജിബി റാമുള്ള ഫോണുമായി ഓപ്പോ എത്തുന്നു. ഓപ്പോ ഫൈൻഡ് എക്സ് ആണ് 10 ജിബി റാമിൽ എത്തുന്നത്. ഇതിന്റെ സെർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട ജോലികൾ ഇപ്പോൾ ചൈനയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
ലോകത്തിലെ ആദ്യത്തേത് എന്ന് ആധികാരികമായി പറയാവുന്ന പൊങ്ങിവരുന്ന ക്യാമറയുമായിട്ടായിരുന്നു ഓപ്പോ ഫൈൻഡ് എക്സ് എത്തിയത് .
നിലവിലുള്ള 8 ജിബി മോഡലിന് 59,990 രൂപയാണ് ഇന്ത്യയിൽ വിലവരുന്നത്. ഓപ്പോ ഫൈൻഡ് എക്സിൽ മൂന്ന് ക്യാമറകളാണ് ഉള്ളത്. ഇരട്ട ക്യാമറകൾ പിറകിലും ഒരു സെൽഫി ക്യാമറ മുൻ വശത്തും.
പിറകിലെ ക്യാമറകൾ 16 എംപിയുടെ പ്രധാന സെൻസറും 20 എംപിയുടെ സെക്കണ്ടറി സെൻസറും ചേർന്നതാണ്. മുൻവശത്ത് 25 എംപി ക്യാമറയും ഉണ്ട്. മാത്രമല്ല, AI അധിഷ്ഠിത 3ഡി ഇമോജികൾ കൊണ്ട് സമ്പന്നമാണ് ഫൈൻഡ് എക്സ്.
3730mAh ബാറ്ററിയാണ് ഓപ്പോ ഫൈൻഡ് എക്സിൽ ഉള്ളത്. VOOC ഫ്ലാഷ് ചാര്‍ജിങ്ങ് സംവിധാനം ലഭ്യമാണ്. 1080 x 2340 പിക്സൽസ് ഉള്ള ഫുൾ എച്ച്ഡി പ്ലസ് AMOLED ഡിസ്പ്ലെയുടെ അനുപാതം 19.5:9 ആണ്. നോച്ച് ഇല്ലാത്തയാണ് എത്തുന്നത്. ഓ ഫേസ് റെക്കഗ്നീഷൻ ആണ് മറ്റൊരു പ്രത്യേകത.






