
പുതിയ മൂന്ന് എൽഇഡി ടിവി മോഡലുകളുമായി ഷവോമി ഇന്ത്യയിലേക്ക്. മി ടിവി 4 സി പ്രോ, മി ടിവി 4 എ പ്രോ, മി ടിവി 4 പ്രോ എന്നീ ടെലിവിഷനുകളാണ് അവതരിപ്പിക്കുന്നത്. മി ടിവി 4 സി പ്രോ 14,999 രൂപയിലും, മി ടിവി 4 എ പ്രോ 29,999 രൂപയിലും, മി ടിവി 4 പ്രോ 49,999 രൂപയിലുമാണ് എത്തുന്നത്.
ആമസോൺ, മി.കോം വഴിയായിരിക്കും വിൽപ്പന. ഓക്ടോബർ 9 ന് 32 ഇഞ്ച് മോഡൽ മി ടിവി 4 സി പ്രോ, 49 ഇഞ്ച് മോഡൽ മി ടിവി 4 എ പ്രോ എന്നിവ വിൽപ്പനയ്ക്ക് എത്തും. അതേസമയം 55 ഇഞ്ച് മോഡൽ മി ടിവി 4 പ്രോ ഓക്ടോബർ 10 നാണ് വിൽപ്പനയ്ക്ക് എത്തുന്നത്.
മൂന്ന് മോഡലുകളിലും രണ്ട് യുഎസ്ബി പോർട്ടുകളും മൂന്ന് എച്ച്ഡിഎംഐ ഔട്ട്പുട്ടുകളും ലഭ്യമാക്കിയിട്ടുണ്ട്. മി ടിവി 4 എ പ്രോ, മി ടിവി 4 പ്രോ മോഡലുകൾക്ക് 2 GB റാം, 8GB സ്റ്റോറേജാണുള്ളത്. 32 ഇഞ്ച് മോഡൽ മി ടിവി 4 സി പ്രോയ്ക്ക് 1 GB റാം, 8GB സ്റ്റോറേജാണ് ഉള്ളത്.






