
ഔഡിയുടെ ആദ്യ സമ്പൂർണ ഇലക്ട്രിക് കാർ ആണ് ഇ-ട്രോൺ. ഇലക്ട്രിക് എസ്യുവിയായ ഇ-ട്രോണിന്റെ പ്രീ-ബുക്കിങ് 10,000 കവിഞ്ഞതായി റിപ്പോർട്ട്. ഇട്രോണിന്റെ വില 79000 യൂറോയാണ് (66.92 ലക്ഷം രൂപ) എന്നാണ് സൂചന. ഈ വർഷം അവസാനത്തോടെ യൂറോപ്പിലാണ് വിൽപ്പന ആരംഭിക്കുന്നത്. ഇന്ത്യയും ഇലക്ട്രിക് കാറുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സാഹചര്യത്തിൽ 2019 അവസാനത്തോടെ ഇ-ട്രോൺ ഇന്ത്യയിലുമെത്തും.
മണിക്കൂറിൽ 200 കിലോമീറ്ററാണ് ഉയർന്ന വേഗത. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 6.6 സെക്കൻഡ് മതിയാകും. 95 kWh ലിഥിയം ബാറ്ററിയും 12kW,140kW മോട്ടോറും ചേർന്നാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഒറ്റചാർജിൽ 400 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സാങ്കേതികവിദ്യയില്‍ വളരെ മുന്നിലാണ് ഇ-ട്രോണ്‍.
എത്ര ദൂരം പോകുമെന്ന് ആശങ്കയുള്ളവര്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകളുള്ള റൂട്ടുകള്‍ ഇതിന്റെ ഇന്ഫൊയ്ന്െമെന്റ് സംവിധാനത്തില്‍ കാണിക്കും. സാധാരണ കാറിനുള്ളതുപോലെ ഇ-ട്രോണിന്റെ യൂറോപ്പിലിറങ്ങുന്ന മോഡലിന് കണ്ണാടികളുണ്ടാകില്ല. പകരം ക്യാമറകള്‍ പുറത്തുള്ള ദൃശ്യങ്ങള്‍ ഉള്ളിലെ സ്ക്രീനില്‍ കാണിക്കും. അതേസമയം, ഈ സൗകര്യം ഇന്ത്യയില്‍ ലഭ്യമാക്കില്ല.






