ഇന്ത്യന്‍ നിരത്തുകളില്‍ കൂടുതല്‍ സ്പോര്‍ട്സ് ബൈക്കുകള്‍ ഇറക്കി വിപണി കീഴടക്കാനൊരുങ്ങി ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ഡുക്കാട്ടി. 959 പനിഗാലെ കോര്‍സ എന്ന് ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഡുക്കാട്ടി. മോട്ടോ ജിപി മോഡലുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഡുക്കാട്ടിയുടെ 959 പനിഗാലെ കോര്‍സ പുറത്തിറക്കിയരിക്കുന്നത്.
ലിമിറ്റഡ് എഡിഷനായി നിരത്തിലെത്തുന്ന സൂപ്പര്‍ ബൈക്കിന്റെ പുറംമോടിയില്‍ മാത്രമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. 955സിസി സൂപ്പര്‍ ക്വാഡ്രോ എന്ജിന് 157 ബി.എച്ച്.പി കരുത്തും 107.4 എന്‍.എം ടോര്‍ക്കുമാണ് നല്‍കാനാവുക ഡുക്കാട്ടിയുടെ ഇരട്ട ചാനല്‍ ബോഷ് എ.ബി.എസ്, ട്രാക്ഷന്‍ കണ്ട്രോള്, ക്വിക്ക് ഷിഫ്റ്റ്, എന്ജിന് ബ്രേക്ക് കണ്ട്രോള്, റൈഡ് ബൈ വയര്‍ തുടങ്ങിയവയാണ് പ്രത്യേകതകള്‍. റേസ് സ്പോര്‍ട്, വെറ്റ് എന്നീ റൈഡിങ്ങ് മോഡുകളുണ്ട്.






