ഇലക്ട്രിക്ക് കാറുകളിറക്കാന്‍ റെനോയും രംഗത്തെത്തുന്നു. മറ്റ് വാഹന നിര്‍മാതാക്കളെപ്പോലെ റെനോയും തങ്ങളുടെ ചെറു വാഹനമായ ക്വിഡിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ വാഹന നിര്‍മാതാക്കള്‍ ഇലക്ട്രിക്ക് കാറുകള്‍ ഇറക്കാനുള്ള തിരക്കിട്ട പണിയിലാണ്.
പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഇലക്ട്രിക് കാറിന് റെനോ കെഇസഡ്ഇ കണ്‍സെപ്റ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. ക്വിഡിന്റെ പ്ലാറ്റ്ഫോമില്‍ തന്നെ നിര്‍മിച്ചിരിക്കുന്ന കണ്‍സെപ്റ്റ് വാഹനത്തെ കൂടുതല്‍ സ്റ്റൈലിഷാക്കിയിട്ടുണ്ട്. ഒറ്റത്തവണ ചാര്‍ജിലൂടെ 250 കിലോമീറ്റര്‍ ഓടാനുള്ള ശേഷി റെനോയുടെ ഇലക്ട്രിക് കാറുകള്‍ ഉണ്ടാകുമെന്നാണ് വിവരം. ഇതിന് പുറമെ, വീട്ടില്‍ നിന്നും പുറത്തുനിന്നും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഡുവല്‍ ചാര്‍ജിങ്ങ് സംവിധാനവും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.






