എഞ്ചിന് കവചമൊരുക്കുന്ന ബെല്ലി പാന്‍ കട്ടാനയ്ക്ക് ആധുനിക പരിവേഷം സമര്‍പ്പിക്കുന്നു. സുസുക്കി GXS-R1000R ല്‍ നിന്നും കടമെടുത്ത ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് പുതിയ കട്ടാനയില്‍.
ലിക്വിഡ് കൂള്‍ഡ് സവിശേഷതയുള്ള 999 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന് 148bhp കരുത്തു 108 Nm torque ഉം പരമാവധിയേകാന്‍ കഴിയും. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയോടെയാണ് ആറു സ്പീഡ് ഗിയര്‍ബോക്സ്.
ഇരട്ട ചാനല്‍ എബിഎസിന്റെ പിന്തുണയുള്ള ഡിസ്ക് ബ്രേക്കുകളാണഅ (ബ്രെമ്പോ റേഡിയല്‍ കാലിപ്പറുകളോടുകൂടി) കട്ടാനയുടെ വേഗത്തിന് കടിഞ്ഞാണിടുക. അടുത്തവര്‍ഷം ആദ്യപാദത്തോടെ സുസുക്കി കട്ടാന യൂറോപ്യന്‍ വിപണികളില്‍ വില്‍പനയ്ക്കെത്തു. കട്ടാന ബൈക്കിനെ ഇന്ത്യയില്‍ കൊണ്ടുവരാനുള്ള സാധ്യതയും സുസുക്കി തേടുന്നുണ്ട്. മൂന്നു തലത്തിലുള്ള ട്രാക്ഷന്‍ കണ്ട്രോള് കട്ടാനയ്ക്ക് ആവശ്യമായ നിയന്ത്രണം നല്‍കും. പൂര്‍ണ്ണമായി ക്രമീകരിക്കാന്‍ സാധ്യമായ കയാബ 43mm അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ബൈക്കിന് മുന്നില്‍, പിന്നില്‍ ക്രമീകരിക്കാന്‍ കഴിവുള്ള മോണോഷോക്ക് സസ്പെന്‍ഷനും.