രാജ്യാന്തര വിപണിയിലെ ഔഡിയുടെ ചെറു എസ്യുവിയാണ് ക്യൂ2. ജീപ്പ് കോംപസ്, ഫോക്സ്വാഗണ് ട്യൂസോണ്‍ അടക്കമുള്ള എസ്യുവികളുമായി മത്സരിക്കുന്ന ക്യൂ2 നെ ഔഡി ഇന്ത്യയിലെത്തികാനൊരുങ്ങി ഔഡി. 2016 ജനീവ മോട്ടോര്‍ഷോയിലാണ് ഔഡി ക്യൂ2 വിനെ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. ആ വര്‍ഷം നവംബറില്‍ തന്നെ യൂറോപ്യന്‍ വിപണിയില്‍ വില്പനയിലെത്തിയ വാഹനം ഔഡി നിരത്തിലെ ഏറ്റവും ചെറിയ എസ്യുവിയാണ്.
ഔഡി ക്യൂ സീരിയസിന്റെ സ്വഭാവഗുണമെല്ലാമുള്ള ക്യൂ2 ഫീച്ചറുകളിലും ടെക്നോളജിയിലും സെഗ്മെന്റിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ്. വലിയ ഹെക്സഗണല്‍ ഗ്രില്ലും മെട്രിക്സ് ബീം ഹെഡ്ലാംപും പ്രീമിയം ഇന്റീരിയറുമുണ്ട് വാഹനത്തിന്. 4191 എംഎം നീളവും 1794 എംഎം വീതിയും 1508 എംഎം ഉയരവുമുള്ള ഈ കോംപാക്റ്റ് എസ്യുവിയുടെ വീല്‍ബെയ്സ് 2601 എംഎം ആണ്. ഫോക്സ്വാഗണിന്റെ എംക്യൂബി പ്ലാറ്റ് ഫോര്‍മിലാണ് നിര്‍മാണം. 25 മുതല്‍ 30 ലക്ഷം രൂപ ആയിരിക്കും ഇന്ത്യയിലെ വാഹനത്തിന്റെ എക്സ് ഷോറൂം വില വരുന്നത്.
പെട്രോള്‍ ഡീസല്‍ എന്ജിന് ഓപ്ഷനുകളുണ്ട് ക്യൂ2 ന്. 1.4 ലിറ്റര്‍, 2.0 ലിറ്റര്‍ എന്നീ പെട്രോള്‍ എന്‍ജിനുകളും. 1.6 ലിറ്റര്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളുമാണ് വാഹനത്തിന് നല്‍കീരിക്കുന്നത്.