Authored by Web Desk | Last updated: 12 Oct 2018, 7:47 PM | 1 min read
ജീപ്പിന്റെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ വാഹനമാണ് കോംപസ്. ജീപ്പ് ആരാധകര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന വാഹനവും കോംപസാണ്. എന്നാല്‍ കോംപസിന് ശേഷം ചെറു എസ്യുവി റെനഗേഡിനെ ഇന്ത്യയിലെത്തിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. യൂറോപ്യന്‍ വിപണിയിലുള്ള റെനഗേഡ് റൈറ്റ് ഹാന്‍ഡ് ഡ്രൈവിന്റെ പരീക്ഷണയോട്ടങ്ങളും കമ്പനി നടത്തീരുന്നു. എന്നാല്‍ റെനഗേഡിന്റെ വരവ് നീണ്ടേക്കും. ഈ വര്‍ഷം അവസാനത്തോടെയെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വാഹനം അടുത്ത വര്‍ഷം അവസാനത്തോടെയെ എത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
പതിനഞ്ച് ലക്ഷമാണ് റെനഗേഡിന് വിലയെന്നാണ് വിവരം. പതിനഞ്ച് ലക്ഷത്തിന് എല്ലാം തികഞ്ഞ എസ്യുവി എന്നത് ചെറിയ കാര്യമല്ല. ജീപ്പ് എന്ന ബ്രാന്‍ഡ് നെയ്മില്‍ ഇറങ്ങുന്നത് കൊണ്ട് അതിന്റെ മൂല്യം ഇരട്ടിക്കും. കോംപസിന്റെ അതേ പ്ലാറ്റ്ഫോമില്‍ തന്നെയാണ് റെനഗേഡും തയ്യാറായിരിക്കുന്നത്.