
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ അടുത്തിടെ പുറത്തിറക്കിയ കോംപാക്ട് ക്രോസോവറായ ക്യാപ്ചര്‍ വീണ്ടും ചില പരിഷ്കാരങ്ങളോടെ എത്തുന്നു. ക്യാപ്ചറിന്റെ ആര്എക്സ്ടി മോഡലില്‍ റേഡിയന്റ് റെഡ് നിറത്തിനൊപ്പം പുതിയ റൂഫ് റെയിലും ലഭിക്കുന്നു.
റെനോ ഈ ഉത്സവകാലത്ത് ആകര്‍ഷകമായ ആനുകൂല്യവും ഒരുക്കിയിട്ടുണ്ട്. ആര്എക്സ്ടി മോഡലിന് 81,000 രൂപ വരെയുള്ള ഡിസ്കൗണ്ടാണ് ലഭിക്കുക. ക്യാപ്ചറിന്റെ എക്സ് ഷോറൂം വില 10 ലക്ഷം മുതല്‍ 13.25 ലക്ഷം രൂപ വരെയാണ്. ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ ലഭിക്കുന്ന ക്യാപ്ചറില് എല്‍ഇഡി പ്രൊജക്ഷന് ഹെഡ്ലൈറ്റ്, ഡിആര്‍എല്‍, ക്രോമിയം ഗ്രില്‍, സ്കിഡ് പ്ലേറ്റ് എന്നിവയുണ്ട്.
അകത്തളത്ത് ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, നാവിഗേഷന്‍, മ്യൂസിക് സിസ്റ്റം എന്നിവയുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, റിയര്‍ എസി വെന്റ്, സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, സ്റ്റിയറിങ് മൗണ്ട് സ്വിച്ച്, എന്നിവ ഒരുങ്ങുന്നു. 1.5 ലിറ്റര്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലും ക്യാപ്ചര്‍ പുറത്തിറക്കുന്നുണ്ട്.
പെട്രോള്‍ എന്ജിന് 1498 സിസിയില്‍ 104 ബിഎച്ച്പി പവറും 142 എന്‍എം ടോര്‍ക്ക് നൽകുമ്പോൾ ഡീസല്‍ എന്ജിന് 1461 സിസിയില്‍ 108 ബിഎച്ച്പി പവറും 240 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, അടിസ്ഥാന മോഡല്‍ മുതല്‍ ഡുവല്‍ എയര്‍ബാഗ് എന്നിവയാണ് മറ്റു സവിശേഷതകൾ.






