പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഒക്ടോബര്‍ 23 -ന് വില്പനയ്ക്കെത്തും. ഇന്ത്യന്‍ മണ്ണില്‍ രണ്ടാംവരവാണ് സാന്ട്രോയുടേത്. റിപോർട്ടുകൾ പ്രകാരം 3.97 ലക്ഷം രൂപ തൊട്ടാകും സാന്‍ട്രോയുടെ എക്സ്ഷോറൂം വില. ഡീലര്‍ഷിപ്പുകളില്‍ പുതിയ സാന്‍ട്രോ വന്നുതുടങ്ങി. ക്യാമറ പകര്‍ത്തിയ സാന്‍ട്രോയുടെ പുത്തന്‍ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വന്‍പ്രചാരം നേടുന്നുണ്ട്.
ഡിലൈറ്റ്, ഏറ, മാഗ്ന, സ്പോര്‍ട്സ്, ആസ്റ്റ എന്നിങ്ങനെ അഞ്ചു വകഭേദങ്ങള്‍ തെരഞ്ഞെടുക്കാം. അഞ്ചു പെട്രോള്‍, രണ്ടു എഎംടി, രണ്ടു സിഎന്‍ജി പതിപ്പുകളിലായാണ് ഹാച്ച്ബാക്ക് വിപണിയില്‍ എത്തുക. സാന്‍ട്രോയുടെ ഡീസല്‍ വകഭേദത്തെ കുറിച്ചു ഇതുവരെ പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. പെട്രോള്‍ പരിവേഷം ഡിലൈറ്റ്, ഏറ, ആസ്റ്റ മോഡലുകള്‍ക്ക് മാനുവല്‍ ലഭിക്കും. മാഗ്ന, സ്പോര്‍ട്സ് മോഡലുകളില്‍ മാത്രമെ മാനുവല്‍ സിഎന്‍ജി, മാനുവല്‍ പെട്രോള്‍ ഓപ്ഷനുകള്‍ ഒരുങ്ങുകയുള്ളൂ.
20 കിലോമീറ്റര്‍ മൈലേജ് സാന്‍ട്രോ അവകാശപ്പെടുമെന്നാണ് സൂചന. 14 ഇഞ്ചാണ് ടയറുകളെങ്കിലും സാന്‍ട്രോയുടെ ഒരു വകഭേദത്തിനും അലോയ് വീലുകള്‍ കമ്പനി നല്‍കില്ല എന്നാണ് സൂചന. 6.5 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഫീച്ചറുകളില്‍ മുഖ്യമായി മാറും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ കാറില്‍ ലഭ്യമാണ്.5.37 ലക്ഷം രൂപയാകും ഏറ്റവും ഉയര്‍ന്ന സാന്‍ട്രോ മോഡലിന് വില. ഹാച്ച്ബാക്കിലുള്ള 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 68 bhp കരുത്തും 99 Nm ടോർക്കും പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. എഎംടി ഗിയര്‍ബോക്സ് പതിപ്പിനെയും സാന്ട്രോയില് ഉണ്ടായേക്കും






