വാഹനപ്രേമികളുടെ കാത്തിരിപ്പുകള്‍ക്കു വിരാമമിട്ട് ഡ്യൂക്ക് 125 ന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു. ഏകദേശം 1.60 ലക്ഷം രൂപ വിലവരുന്ന കെടിഎം 125 ഡ്യൂക്കിനായി മുംബൈ കെടിഎം ഡീലര്‍ഷിപ്പുകളില്‍ പ്രീബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. 1000 രൂപയാണ് ബുക്കിംഗ് തുക. വരും ദിവസങ്ങളില്‍ ഡ്യുക്കിന്റെ മറ്റു ഡീലര്ഷിപ്പുകളില്നിന്നും ബുക്കിംഗ് സ്വികരിക്കും.
എന്ജിന് കരുത്ത് 125 സിസിയായി കുറഞ്ഞതും 125 ബാഡ്ജിങ്ങ് നല്കിയിട്ടുള്ളതുമൊഴിച്ചാല് ഡ്യുക്കിന്റെ മറ്റു മോഡലുകളില്‍നിന്നും വലിയ മാറ്റങ്ങളില്ലാതെയാണ് ഡ്യുക്ക് 125 നിരത്തിലിറങ്ങുന്നത്. ഡിസൈന്‍ ശൈലി, കംഫര്‍ട്ടബിള്‍ തുടങ്ങിയവയെല്ലാം മുമ്പ് നിരത്തിലുണ്ടായിരുന്ന ഡ്യൂക്കുകള്‍ക്ക് സമമായിരിക്കും.
ട്രെലീസ് ഫ്രെയിമില്‍ തന്നെയാണ് ഡ്യൂക്ക് 125ന്റെ ഒരുക്കം. ചെറിയ ഹെഡ്ലൈറ്റ്, വലിയ ഫോര്‍ക്ക്, മെലിഞ്ഞ വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്ക്കുന്ന പിന് സീറ്റ് എന്നിവ തന്നെയാണ് ഡ്യൂക്ക് 125നെയും അലങ്കരിക്കുന്നത്. 15 പിഎസ് കരുത്ത് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 125 സിസി എന്‍ജിനാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.
കരുത്ത് കുറയുമെങ്കിലും ഡിസ്ക് ബ്രേക്ക്, ഇരട്ട ചാനല്‍ എബിഎസ് എന്നീ സംവിധാനം പുതിയ ബൈക്കിനും ഉള്‍പ്പെടുത്തുമെന്നാണ് വിവരം.






