പുതിയ MU-X ഫെയ്സ്ലിഫ്റ്റ് പതിപ്പുമായി ഇസൂസു വിപണിയിൽ. 26.26 ലക്ഷം രൂപയാണ് ഇസൂസു MU-X ഫെയ്സ്ലിഫ്റ്റിന്റെ വില. രണ്ടു വകഭേദങ്ങള്‍ മാത്രമെ MU-X ഫെയ്സ്ലിഫ്റ്റിലുള്ളൂ. എസ്യുവിയുടെ 4X2 വകഭേദം 26.26 ലക്ഷം രൂപയ്ക്ക് അണിനിരക്കുമ്പോള്‍, 28.22 ലക്ഷം രൂപയാണ് 4X4 വകഭേദത്തിന് വില. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, സ്കോഡ കൊഡിയാക്ക്, ഹോണ്ട CR-V എന്നിവരാണ് ഇന്ത്യന്‍ വിപണിയില്‍ ഇസൂസു MU-X -ന്റെ എതിരാളികള്‍.
പുതിയ ഗ്രില്ലാണ് എസ്യുവിയിൽ. ഇരട്ട അറകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ക്ക് എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളുടെ പിന്തുണയുണ്ട്. എസ്യുവിയുടെ ടെയില്‍ലാമ്പുകളും കമ്പനി പരിഷ്കരിച്ചിട്ടുണ്ട്. കറുപ്പ് നിറമാണ് ഉള്ളിൽ; ഡാഷ്ബോര്‍ഡിന് പിയാനൊ ബ്ലാക്കും. മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, തുകല്‍ സീറ്റുകള്‍ എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടാണ് പുതിയ ഇസൂസു MU-X എസ്യുവിയില്.

ഡ്രൈവര്‍ സീറ്റ് ആറുവിധത്തില്‍ ക്രമീകരിക്കാം. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ആറു എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോള്, ട്രാക്ഷന്‍ കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് അസിസ്റ്റ് കണ്ട്രോള്, പിന് പാര്‍ക്കിംഗ് ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയെല്ലാം സുരക്ഷയ്ക്കായി എസ്യുവിയില് ഒരുങ്ങുന്നു. 3.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് 174 bhp കരുത്തും 380 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്.

Comments