
ആപ്പിള്‍ ഐഫോണ്‍ XR പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ ആരംഭിച്ചെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് ആപ്പിള്‍ പുതിയ മൂന്ന് ഐഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. രണ്ടു ഫോണുകളായ ഐഫോണ്‍ XS, XS മാക്സ് എന്നിവയുടെ വില്പന ഇതിനകം തന്നെ ഇന്ത്യയില്‍ ആരംഭിച്ചിച്ചു കഴിഞ്ഞു. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ, പേറ്റിഎം മാള്‍, എയര്‍ടെല്‍ ഓണ്‍ലൈന്‍ ഇ സ്റ്റാര്‍ എന്നിവയിലൂടേയും കൂടാതെ ആപ്പിളിന്റെ ഔദ്യോഗിക വിപണന കേന്ദ്രമായ ഇമാജിനിലൂടേയും ഫോൺ മുന്‍കൂര്‍ ബുക്കിംഗ് ചെയ്യാം.
കറുപ്പ്, വെളള, കോറല്‍ മഞ്ഞ, ചുവപ്പ് എന്നീ നിറത്തിലാണ് പുതിയ ഐഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഐഫോണ്‍ XRന്റെ 64ജിബി മോഡലിന്റെ വില 76,900 രൂപയാണ്. XRന്റെ 128ജിബി വേരിയന്റിന് 81,900 രൂപയും അതു പോലെ 256ജിബി വേരിയന്റിന് 91,900 രൂപയുമാണ്. ഫോണ്‍ XR ഒക്ടോബര്‍ 26ന് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന.
ഐഫോണ്‍ XRന് 6.1 ഇഞ്ച് എല്‍സിഡി ലിക്വിഡ് റെറ്റിന എച്ച്ഡി ഡിസ്പ്ലേയാണ് ലഭിക്കുന്നത്. ഐഫോണ്‍ XS സീരീസുകളില്‍ നിന്നും വ്യത്യസ്ഥമായ അലൂമിനിയം കോട്ടിങ്ങാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഐഫോണ്‍ XS, X മാക്സ് എന്നിവയില്‍ ഉപയോഗിച്ചിരിക്കുന്ന A12 ബയോണിക് ചിപ്സെറ്റാണ് ഐഫോണ്‍ XRനും കരുത്ത് പകരുന്നത്. ഐഫോണ്‍ XRന്റെ പുറകിൽ 12എംപിയുടെ ഒറ്റ ക്യാമറയാണ്. മുന്‍ വശത്ത് 7എംപി ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.






