
2018 ഓട്ടോ എക്സ്പോയില്‍ ഡ്യൂവറ്റ് 125 എന്ന പേരില്‍ ഹീറോ അനാവരണം ചെയ്ത സ്കൂട്ടറാണ് ഡെസ്റ്റിനി എന്ന പേരിൽ വിപണിയിൽ എത്തുന്നത്. ഒക്ടോബര്‍ 22 -ന് പുതിയ ഡെസ്റ്റിനി 125 മോഡലുമായി ഹീറോ എത്തും. ലളിതമാര്‍ന്ന ഡിസൈന്‍ ശൈലിയാണ് ഡെസ്റ്റിനിയില്‍ ഹീറോ സ്വീകരിക്കുന്നത്. കട്ടിയ്ക്ക് ക്രോം പൂശിയ മുന്‍ഭാഗമാണ് ഡെസ്റ്റിനിയുടെ പ്രധാന ആകർഷണം.
ഇരട്ടനിറമുള്ള സീറ്റും മുന്നിലുള്ള വലിയ ഇന്‍ഡിക്കേറ്ററുകളും സ്കൂട്ടറിന്റെ മറ്റു പ്രത്യേകതയാണ്. സ്റ്റോപ് ആന്‍ഡ് സ്റ്റാര്‍ട്ട് i3S ടെക്നോളജിയും ഹീറോ ഡെസ്റ്റിനിയുടെ പ്രത്യേകതയാണ്.
124.6 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ഹീറോ ഡെസ്റ്റിനി 125 -ല്‍. എഞ്ചിന് 8.7 bhp കരുത്തും 10.2 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. ഡിജിറ്റല്‍ - അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, ബോഡി നിറമുള്ള മിററുകള്‍, മൊബൈല്‍ ചാര്‍ജ്ജിംഗ് പോര്‍ട്ട്, ബൂട്ട് ലൈറ്റ് എന്നിങ്ങനെ നീളും സ്കൂട്ടറിലെ മറ്റു ഫീച്ചറുകൾ.
സുസുക്കി ബര്ഗ്മാന് സ്ട്രീറ്റ്, ഹോണ്ട ഗ്രാസിയ, ടിവിഎസ് എന്‍ടോര്‍ഖ് 125, അപ്രീലിയ SR125, ഹോണ്ട ആക്ടിവ 125 സ്കൂട്ടറുകളോടാണ് ഹീറോ ഡെസ്റ്റിനി 125 മത്സരിക്കുക. ഏകദേശം 62,000 രൂപ ഹീറോ ഡെസ്റ്റിനി 125 -ന് വിപണിയില്‍ വില പ്രതീക്ഷിക്കാം.
സീറ്റ് തുറക്കാതെ തന്നെ സ്കൂട്ടറില്‍ ഇന്ധനം നിറയ്ക്കാന്‍ കഴിയും. ബൂട്ട് ലൈറ്റും മോഡലിൽ ഉണ്ട്. ടയറുകള്‍ ട്യൂബ്ലെസാണ്. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറുകളും സ്കൂട്ടറില്‍ സസ്പെന്ഷന് നിറവേറ്റും.






