ഫോര്‍ഡ് തങ്ങളുടെ കരുത്തന് ട്രക്കിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. അടുത്ത മാസം ബ്രസീലില്‍ നടക്കാനിരിക്കുന്ന 2018 സാവോ പോളോ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയിലാണ് ഫോര്‍ഡിന്റെ കരുത്തന് ട്രക്ക് റേഞ്ചര്‍ സ്റ്റോം അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയിലുള്ള എന്‍ഡവറിനോട് രൂപസാദൃശ്യമുള്ള ഡിസൈനിലാണ് റേഞ്ച് സ്റ്റോമിന്റെ നിര്‍മാണം. ഫീച്ചേഴ്സും എന്‍ഡവറിനോട് സമാനമാണ്.
പുതിയ സസ്പെന്ഷന് സംവിധാനം, ഓള് ടെറൈന്ഡ ടയര്‍, സ്പോര്‍ട്ടി അലോയി വീല്‍, ബോഡി മുഴുവന്‍ കവര്‍ ചെയ്യുന്ന ക്ലാഡിങ്, കസ്റ്റം എക്സ്റ്റീരിയര്‍ പെയിന്റ്, റൂഫ് റെയില്‍ എന്നിവ റേഞ്ച് സ്റ്റോം ട്രക്കിനെ വ്യത്യസ്തമാക്കുന്നു. വാഹനത്തിന്റെ ഗ്രില്ലില്‍ ഫോര്‍ഡ് പേരും ആലേഖനം ചെയ്തിട്ടുണ്ട്. നിലവില്‍ വിദേശ വിപണിയിലുള്ള എക്കോസ്പോര്‍ട്ട് സ്റ്റോമിനെക്കാള് സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായിരിക്കും റേഞ്ചര്‍ സ്റ്റോം.