
പുതിയ എര്‍ട്ടിഗ ഫെയ്സ്ലിഫ്റ്റിനെ നവംബര്‍ 21 -ന് മാരുതി വിപണിയില്‍ എത്തിക്കും. മോഡലിന്റെ പ്രീബുക്കിംഗ് രാജ്യത്തു പലയിടത്തും അനൗദ്യോഗികമായി തുടങ്ങി. 11,000 രൂപ മുന്‍കൂര്‍ പണമടച്ചാല്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ എര്‍ട്ടിഗയെ ബുക്ക് ചെയ്യാമെന്നാണ് സൂചന.
ഡിസൈര്‍ ടൂര്‍ പോലെ നിലവിലെ എര്‍ട്ടിഗ മോഡലുകളെ ടാക്സി വിപണിയ്ക്കായി പ്രത്യേകം അണിനിരത്താനാണ് മാരുതിയുടെ പദ്ധതി. പുതിയ എര്‍ട്ടിഗ നെക്സ മുഖേന മാത്രമായിരിക്കും വില്പനയ്ക്ക് എത്തുക. എന്നാൽ, നിലവിലുള്ള എര്‍ട്ടിഗ മോഡലുകളുടെ വില്പന അറീന ഡീലര്‍ഷിപ്പുകളില്‍ വഴി കമ്പനി തുടരും. പുതിയ എര്‍ട്ടിഗയ്ക്ക് നിലവിലുള്ള എര്‍ട്ടിഗയെക്കാള്‍ 110 mm നീളവും 50 mm വീതിയും 5 mm ഉയരവും കൂടുതലുണ്ട്. മികച്ച ഹെഡ്റൂം സ്പേസും അകത്ത് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. നീളം കൂടിയെങ്കിലും എംപിവിയുടെ നിയന്ത്രണ മികവിന് മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെന്നും മാരുതി ഉറപ്പുപറയുന്നു.
എര്‍ട്ടിഗയില്‍ മാരുതി വികസിപ്പിച്ച പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് ആണ്. മാത്രമല്ല, സിയാസിന് കിട്ടിയ പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പുതുതലമുറ എര്ട്ടഗയ്ക്കും കരുത്തുപകരും. പെട്രോള്‍ എഞ്ചിന് 102 bhp കരുത്തും 138 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് പുതിയ എര്‍ട്ടിഗയ്ക്ക് ലഭിക്കും. പെട്രോള്‍ മോഡലുകളില്‍ അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് തിരഞ്ഞെടുക്കാം.
ഡിസൈറിലുള്ള ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എര്‍ട്ടിഗയ്ക്കും നൽകുന്നുണ്ട്. ഡാഷ്ബോര്‍ഡിന് നടുവില്‍ തന്നെയാകും ഇവ ഇടംപിടിക്കുക. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബ്ലുടൂത്ത് കണക്ടിവിറ്റി ഓപ്ഷനുകള്‍ കാറിലുണ്ടാകുമെന്നാണ് അറിയുന്നത്. തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീലില്‍ ഓഡിയോ കണ്ട്രോള് ബട്ടണുകള്‍ പ്രതീക്ഷിക്കാം.
എര്‍ട്ടിഗ മോഡലുകളില്‍ മുഴുവന്‍ എബിഎസും ഇഡിബിയും ISOFIX ചൈല്‍ഡ് സീറ്റുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി ഒരുങ്ങും. സ്പീഡ് വാര്‍ണിംഗ്, പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും മോഡലില്‍ പ്രതീക്ഷിക്കാം. ഉയര്‍ന്ന മോഡലുകളില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ക്കൊപ്പം ക്യാമറയും ലഭിക്കുമെന്നാണ് റിപ്പോർട്ട്.






