
5ജി സാങ്കേതിക വിദ്യയിലേക്ക് കാലെടുത്തു വയ്ക്കുകയാണ് ഷവോമി. ചൈനയിൽ നടന്ന ചടങ്ങിൽ ഷവോമി 5ജി ഫോൺ പുറത്തിറക്കി. ഷവോമി എംഐ മിക്സ് 3 എന്നാണ് പുതിയ സമാർട്ഫോണിന് പേരിട്ടിരിക്കുന്നത്. ഷവോമി എംഐ മിക്സ് 3 ഫോണിന് രണ്ട് പിൻ ക്യാമറയും രണ്ട് മുൻ ക്യാമറയും ഉണ്ട്. 10 ജിബി റാമും 5 ജി സൗകര്യങ്ങളുളള എംഐ മിക്സ് 3 പാലസ് മ്യൂസിയം സ്പെഷ്യൽ എഡിഷനും പുറത്തിറക്കി. 2019ന്റെ ആദ്യം മുതൽ 5 ജിബി എംഐ മിക്സ് 3 വിപണിയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
3299 യുവാനാണ് ഷവോമി എംഐ മിക്സ് 3 6ജിബി റാം 128 ജിബി സ്റ്റോറേജ് സൗകര്യമുളള ഫോണിന് ചൈനയിലെ വില, ഇന്ത്യൻ വിപണിയിൽ ഏതാണ്ട് 34,700 രൂപ വില വരും. 3599 യുവാനാണ് 8ജിബി റാം 128 സ്റ്റോറേജ് മോഡലിന് വില, ഇന്ത്യൻ വിപണിയിൽ 37,900 രൂപയും. 8ജിബി റാം 256 ജിബി സ്റ്റോറേജിന് 3999 യുവാൻ (42,200ഇന്ത്യൻ രൂപ), 10ജിബി റാം 256 ജിബി സ്റ്റോറേജ് മോഡലിന് 4999 യുവാൻ (ഏകദേശം 52,700 രൂപ) ആയിരിക്കും വില.
ക്യുവൽകോം സ്നാപ്ഡ്രാഗൺ 845 പ്രോസ്സസറാണ് ഷവോമി എംഐ മിക്സ് 3ക്ക് കരുത്തേകുന്നത്. 10 വാട്ട് വയർലെസ്സ് ചാർജിങ് പാഡും ഷവോമി പുറത്തിറക്കിയിട്ടുണ്ട്. 6.39 ഇഞ്ച് എഎംഒഎൽഇഡി ഡിസ്പ്ലേയാണ് ഷവോമി എംഐ മിക്സ് 3ക്ക് ഉള്ളത്. 12എംപി+12എംപി സെൻസർ ഇരട്ട പിൻ ക്യാമറയാണുള്ളത്. 960 ഫ്രെയിംസ് പെർ സെക്കൻഡ് സ്ലോ മോഷൻ ക്യാമറയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ സൗകര്യങ്ങളുണ്ട്. 24 എംപി പ്രൈമറി ലെൻസും 2എംപി സെക്കന്ററി ലെൻസ് മുൻ ക്യാമറയും ഉണ്ട്.






