ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പിന്റെ പുതുതലമുറ റെനഗേഡ് എസ്യുവി 2022ല്‍ ആഗോള വിപണിയിലെത്തും. നിലവിലുള്ള റെനഗേഡില്‍ നിന്നും വലിയ മാറ്റങ്ങളുമാണ് പുതുതലമുറ റെനഗേഡ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2014ലാണ് ഒന്നാംതലമുറ റെനഗേഡ് ജീപ്പ് പുറത്തിറക്കിയത്. ഫിയറ്റ് ക്രിസ്ലര് ഓട്ടോമൊബൈല്‍സിന്റെ സ്മോള്‍ വൈഡ് 4*4 പ്ലാറ്റ്ഫോര്മിലായിരുന്നു റെനഗേഡിന്റെ നിര്‍മാണം. പുതിയ തലമുറയും ഇതേ പ്ലാറ്റ്ഫോം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീപ്പ് കോംപസ്, ഫിയറ്റ് 500 എന്നിവയും ഇതേ പ്ലാറ്റ്ഫോമിലാണ്. റെനഗേഡിന്റെ തനത് രൂപം പുതിയ റെനഗേഡിലും പ്രതിഫലിക്കും. ഫീച്ചേഴ്സിലെല്ലാം വലിയ മാറ്റമുണ്ടായേക്കും. ഗ്ലോബല്‍ ലൈനപ്പില്‍ കോംപസിന് താഴെയാണ് രണ്ടാംതലമുറ റെനഗേഡിന്റെയും സ്ഥാനം.
നിലവിലുള്ള റെനഗേഡ് എസ്യുവി അധികം വൈകാതെ ഇന്ത്യയിലെത്താനിരിക്കെയാണ് അടുത്ത തലമുറ റെനഗേഡ്ന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ റെനഗേഡ് ഇന്ത്യയില്‍ പുറത്തുവരുമെന്നാണ് സൂചനകള്‍. ജീപ്പ് ഇന്ത്യ നിരയില്‍ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കും റെനഗേഡ്. 10 ലക്ഷം രൂപയോളമാണ് ഇന്ത്യന്‍ റെനഗേഡിനു പ്രതീക്ഷിക്കാവുന്ന വില.
ഇന്ത്യയിലെത്തുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങള്‍ കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. വിപണിയിലുള്ള റൈറ്റ് ഹാന്‍ഡ് റെനഗേഡിലെ വലിയ മാറ്റങ്ങളിലാതെയാകും ഇന്ത്യയില്‍ അവതരിപ്പിക്കുക. കോംപസില്‍ ഉപയോഗിക്കുന്ന എന്‍ജിനുകള്‍ തന്നെയാണ് റെനഗേഡിലുമെങ്കിലും ഇവയുടെ കരുത്തു വകഭേദമായിരിക്കും. തുടക്കത്തില്‍ 140ബിഎച്ച്പി കരുത്തുല്‍പ്പാദിപ്പിക്കുന്ന 2 ലിറ്റര്‍ ഡീസല്‍ എന്‍ജിനും. 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കുമെങ്കിലും പിന്നീട് മാരുതി എസ് ക്രോസില്‍ ഉപയോഗിക്കുന്ന 1.6 ലിറ്റര്‍ മള്‍ട്ടി ജെറ്റ് എന്‍ജിനും എത്തിയേക്കാം.






