
ആപ്പിള്‍ ഈ വര്‍ഷത്തെ വില കുറഞ്ഞ മോഡലായ ഐഫോണ്‍ XR വിപണിയില്‍ പുറത്തിറക്കി. 76,900 രൂപയാണ് വിലയെന്നാണ് സൂചന. ഐഫോണ്‍ XS മോഡലുകളെപ്പോലെ ഇരട്ട പിന് ക്യാമറ സിസ്റ്റമോ, ഓലെഡ് സ്ക്രീനോ ഇല്ല. എന്നാല്‍, അവയുടെ തന്നെ പ്രൊസസറും ഫെയ്സ് ഐഡിയുമൊക്കെ ഈ ഫോണിനുമുണ്ട്.
26mm ലെന്‍സാണ് നല്‍കിയിരിക്കുന്നത്. മുന്‍-പിന് ക്യാമറകള്‍ക്ക് പോര്‍ട്രെയ്റ്റ് മോഡുണ്ട്. ഐഫോണ്‍ XSനെക്കാള്‍ വലിയ ബാറ്ററിയാണ് ഈ ഫോണിനുള്ളത്.6.1ഇഞ്ച് IPS (1792 x 828 പിക്സല്‍ റെസലൂഷന്‍, 326 ppi) | A12 ബയോണിക് പ്രൊസസര്‍, 3GB റാം, 64, 128, 256 ജിബി സ്റ്റോറേജ്, 12MP വൈഡ് ആംഗിള്‍ ക്യാമറ (F/1.8 അപേര്‍ച്ചര്‍), 5x ഡിജിറ്റല്‍ സൂം, 7MP ട്രൂഡെപ്ത് മുന്‍ക്യാമറാ സിസ്റ്റം, ഒരു ഇസിം ഉപയോഗിച്ചാല്‍ ഇരട്ട സിം സേവനം ലഭിക്കും.
പല നിറങ്ങളില്‍ ഇറക്കിയിട്ടുള്ളത് ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ച് വാങ്ങാന്‍ സഹായിക്കും. ചുവപ്പ്, വെള്ള, കറുപ്പ് തുടങ്ങിയ നിറങ്ങള്‍ക്കാണ് കുടുതല്‍ ഇഷ്ടക്കാരുള്ളത്. കവര്‍ വാങ്ങിയിടുന്നതാണ് ഉചിതം. പവര്‍ ബട്ടണ്‍ ഫോണിന്റെ വലതു വശത്താണ്. വോളിയം ബട്ടണുകള്‍ ഇടതു ഭാഗത്തുമാണ്. ഗ്ലാസാണ് പിന് പ്രതലം. ഒറ്റ പിന്‍ക്യാമറയും, ഫ്ളാഷും, സെന്‍സറും പിന്നില്‍ പിടിപ്പിച്ചിരിക്കുന്നു.






