
കൊച്ചി : ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് ബി.ജെ.പി നേതാവ് വി. മുരളീധരന്. പ്രസംഗം തര്‍ജിമ ചെയ്തതില്‍ തനിക്ക് തെറ്റൊന്നും പറ്റിയിട്ടില്ല. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇതുസംബന്ധിച്ച് നടത്തിയിരിക്കുന്ന പ്രതികരണം അസ്ഥാനത്താണ്.
കണ്ണന്താനം ഐഎഎസുകാരനാണ് , പരിഭാഷകനല്ല എന്നത് ഓര്‍ക്കണം. കേന്ദ്രമന്ത്രിക്ക് ഇക്കാര്യത്തില്‍ അഭിപ്രായം ഉണ്ടാകുമല്ലോ, അമിത്ഷായുടെ വാക്കുകളെ അങ്ങനെ കണ്ടാല്‍ മതിയെന്നും അമിത് ഷാ പറഞ്ഞതിന്റെ അര്‍ത്ഥം കേന്ദ്രം ഇടപെടുമെന്നല്ല, ജനശക്തിയില്‍ പിണറായി സര്‍ക്കാര്‍ വീഴുമെന്നാണെന്നും വി.മുരളീധരന് കൊച്ചിയില്‍ പറഞ്ഞു.
അമിത് ഷായ്ക്ക് പരിഭാഷയില്‍ പിഴവുപറ്റിയെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്നും ജനവികാരം മാനിച്ചില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ചിടുമെന്നാണ് അമിത് ഷാ പ്രസംഗിച്ചുവെന്നായിരുന്നു കണ്ണന്താനത്തിന്റെ വാക്കുകള്‍.






