
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് 25 പേര് മരിച്ചു. രണ്ടു പൈലറ്റുമാരും 23 യാത്രക്കാരുമാണ് ഹെലികോപ്ടറിലുണ്ടായത്. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ അനര്ദാറ ജില്ലയിലാണ് അപകടമുണ്ടായത്.
മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് ഫറാഹ് പ്രവിശ്യ ഗവര്‍ണറുടെ വക്താവ് നാസിര്‍ മെഹ്റി മാധ്യമങ്ങളെ അറിയിച്ചു. ഹെറാത്ത് പ്രവിശ്യയിലേക്ക് ഒരേസമയം പറന്ന രണ്ട് ഹെലികോപ്ടറുകളില്‍ ഒന്നിന് മോശം കാലാവസ്ഥ കാരണം നിയന്ത്രണം നഷ്ടമായെന്നും തുടര്‍ന്ന് തകര്‍ന്നു വീണ് അപകടം സംഭവിച്ചെന്നും ഗവര് വ്യക്തമാക്കി. അതേസമയം ഹെലികോപ്ടര്‍ വെടിവെച്ച് വീഴ്ത്തിയതാണെന്ന് അവകാശപ്പെട്ട് താലിബാന് രംഗത്തെത്തി.






