
മുക്കത്ത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും 2.803 കിലോഗ്രാം MDMA പിടികൂടിയ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. മുക്കം പൂളപ്പൊയിൽ സ്വദേശി പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയാണ് പോലീസ് കസ്റ്റഡിയിൽ നിന്നും പോയത്.
തെളിവെടുപ്പിനായി ഡൽഹിയിലേക്ക് ട്രെയിനിൽ കൊണ്ടുപോകുന്ന വഴി ഗുജറാത്തിലെ വഡോദരയിൽ വെച്ചാണ് പ്രതി ചാടി പോയത്.
കോഴിക്കോട് ഡാൻസാഫ് സംഘത്തിലെ പോലീസുകാരും മുക്കം സ്റ്റേഷനിലെ പോലീസുകാരുമാണ് പ്രതിയുമായി ഡൽഹിയിലേക്ക് പോയത്. കഴിഞ്ഞ മെയ് 1ന് പ്രതിയെ മുക്കത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
നിയമപരമായ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നത് കഠിനമായ ശിക്ഷകൾക്ക് വിധേയമാണ്. സാധാരണയായി വ്യക്തിക്കെതിരെ പ്രസക്തമായ വകുപ്പുകൾ (ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 224 അല്ലെങ്കിൽ ഭാരതീയ ന്യായ സംഹിത, 2023 ലെ സെക്ഷൻ 263 പോലുള്ളവ) പ്രകാരം കുറ്റം ചുമത്തും.






