
ഓണര്‍ മാജിക് 2 ചൈനയില്‍ അവതരിപ്പിച്ചു. 2140×1080 പിക്സലില്‍ 6.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. റെഡ്, ബ്ലു, ബ്ലാക്ക് എന്നീ കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 980 കിറിന് പ്രൊസസറുള്ള ഫോണിന് 3,500 എംഎഎച്ചാണ് ബാറ്ററി.
6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ് വാരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡും ഫോണിലുണ്ട്. 6 ജിബി വാരിയന്റിന് 45,650 രൂപയും 8 ജിബി വാരിയന്റിന് 50,960 രൂപയുമാണ് വില വരുന്നത്.
മൂന്ന് റിയര്‍ ക്യാമറകളാണ് ഉള്ളത്. 16 എംപി ആര്‍ജിബി ലെന്‍സ്, 24 എംപി മോണോക്രോം ലെന്‍സ്, 16 എംപി സൂപ്പര്‍ വൈഡ് ആങ്കില്‍ ക്യാമറ എന്നിവയാണ്. 16 എംപി സെല്‍ഫി ക്യാമറയുമാണ്. 4 ജി വോൾട്ടെ, വൈഫൈ 802.11ac (ഡ്യുവൽ ബാൻഡ്, 2.4GHz, 5GHz), ബ്ലൂടുത്ത് v5.0, ജിപിഎസ്/എ- ജിപിഎസ്. യൂഎസ്ബി ടൈപ്പ്-സി പോർട്ട്, എൻഎഫ്സി എന്നിവയാണ് കണക്റ്റിവിറ്റി സൗകര്യങ്ങൾ.






