
ജാഗ്വാര്‍ ഐ-പേസ് ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്യുവി ജര്‍മന്‍ കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് സ്വന്തമാക്കി. ജാഗ്വാര്‍ എന്ന ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ ആദ്യത്തെ പൂര്‍ണ ഇലക്ട്രിക് വാഹനം (ഇവി) താരതമ്യ പരിശോധനയില്‍ 59 കാറുകള്‍ ഓടിച്ച് പരിശോധിച്ച 12 വിദഗ്ധ മാധ്യമപ്രവര്‍ത്തകരുടെ പാനലില്‍ നിന്ന് ഏറ്റവുമധികം വോട്ടുകള്‍ നേടി. ഐ-പേസിന്റെ അതിഗംഭീരമായ ഡ്രൈവിംഗ്, പ്രവര്‍ത്തനമികവിന്റെയും സ്റ്റൈലിന്റെയും സംയോജനം അവര്‍ക്ക് ഇഷ്ടമായി.
ജാഗ്വാര്‍ ഐ-പേസ്, ഇലക്ട്രിക് വാഹന നിര്‍മിതിയുടെ നേട്ടങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത വിധം ഉപയോഗപ്പെടുത്തിയിരിക്കുന്ന വാഹനം കൂടിയാണ് എന്ന് അവാര്‍ഡ് ജൂറി അംഗം ജെന്‍സ് മെയ്നേഴ്സ് അഭിപ്രായപ്പെട്ടു.
റൈഡ്, ഹാന്‍ഡ്ലിംഗ്, ഡിസൈന്‍, പ്രവര്‍ത്തനമികവ്, ഭാവിയിലെ സാമര്‍ത്ഥ്യം, ഓരോ മോഡലിന്റെയും റോഡിലും ബില്സ്റ്റര് ബെര്‍ഗ് സര്ക്യൂട്ടിലുമുള്ള പൊതുപ്രസക്തി എന്നിവയാണ് ജൂറി വിലയിരുത്തിയത്. അവാര്‍ഡ് നേടുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വാഹനങ്ങളില്‍ ഈ ജാഗ്വാര്‍ ഐ-പേസ് ഇവി മുന്നിലെത്തി.






