Authored by Web Desk | Last updated: 02 Nov 2018, 7:03 PM | 1 min read
ഇന്ന് ലോകമെമ്പാടുമുള്ള മുന്‍ നിര വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ വാഹനങ്ങള്‍ ഇലക്ട്രിക്ക് ശ്രേണിയിലേക്ക് മാറ്റുകയാണ്. എന്നാല്‍ അതിനുമുപരി സോളാര്‍ പാനലുമായെത്തുന്ന പണിപ്പുരയിലാണ് ഹ്യൂണ്ടായി. കാറുകളുടെ റൂഫിനു പകരമായിരിക്കും സോളാര്‍ പാനലുകള്‍ വാഹനത്തില്‍ സ്ഥാപിക്കുന്നത്.
രാജ്യം മാലിന്യ മുക്തമാക്കുന്നതിനായി സീറോ എമിഷന്‍ കാര്‍ എന്ന ആശയം വളരെ ശക്തമാണ്. ഇതിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും നിര്‍മാതാക്കള്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ സോളാര്‍ കരുത്തുള്ള വാഹനവും ഏറെ പ്രസക്തമാണ്. ഹൈബ്രിഡ് എന്ജിന്, ഇന്റേണല്‍ കംപസ്റ്റ്യന്‍ എന്ജിന്, ഇലക്ട്രിക്ക് എന്ജിന് എന്നീ മുന്ന് മോഡല്‍ വാഹനങ്ങളിലാണ് ഹ്യൂണ്ടായി സോളാര്‍ റൂഫ് നല്കി പരീക്ഷണം നടത്തുന്നത്. വാഹനത്തിന് സ്വഭാവികമായി ഊര്‍ജം നല്‍കുന്നതിന് പുറമെ സോളാര്‍ കരുത്തും ഒരുക്കാനാണ് കമ്പനിയുടെ ശ്രമം.
ഹൈബ്രിഡ് വാഹനങ്ങളിലെ ബാറ്ററിയുമായി സോളാര്‍ പാനല്‍ ബന്ധിപ്പിക്കാനാണ് ഹ്യൂണ്ടായിയുടെ ശ്രമം. ഇതുവഴി വെയിലുള്ള ദിവസങ്ങളില്‍ ബാറ്ററി 30-60 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ വാദം. ഇന്റേണല്‍ കംപസ്റ്റ്യന്‍ എന്ജിന് വാഹനങ്ങളില്‍ പനോരമിക് സണ്‍റൂഫ് മാതൃകയിലുള്ള സോളാര്‍ പാനല്‍ ആയിരിക്കും നല്‍കുക. ഇത് വാഹനത്തിന്റെ ടോപ്പ് ലൈറ്റിന്റെ പ്രകാശത്തില്‍ പോലും ബാറ്ററിയില്‍ ചാര്‍ജ് എത്തിക്കുമെന്നും ഹ്യൂണ്ടായി അവകാശപ്പെടുന്നു.
ഇവയ്ക്ക് പുറമേ ഇലക്ട്രിക്ക് കാറുകളിലും സോളാര്‍ റൂഫ് നല്‍കിയിട്ടുണ്ട്. ഇതുവഴിയുണ്ടാകുന്ന സോളാര്‍ ഊര്‍ജ്ജത്തിലൂടെ വാഹനത്തിന്റെ കിലോമീറ്റര്‍ റേഞ്ച് ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. ഈ സാങ്കേതിക വിദ്യയിലുള്ള വാഹനങ്ങള്‍ ഇന്ത്യയിലെത്താന്‍ ഏറെ കാലതാമസമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇലക്ട്രിക് വാഹനങ്ങള്‍ പൂര്‍ണതോതില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ലെന്നതാണ് വൈകാനുള്ള കാരണമായി പറയുന്നത്.