ന്യുഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ഇരയായവര്‍ക്ക് നീതി തേടി ശിരോമണി അകാലിദള്‍ ശനിയാഴ്ച ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധപ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. കേന്ദ്രമന്ത്രി ഹര്‍സിമ്രത് കീര്‍ ബാദല്‍ അടക്കം നിരവധി പേരെ പോലീസ് കസ്റ്റഡയില്‍ എടുത്തു.
മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നും ഇരകള്‍ക്കും അവരുടെ കുടുംബത്തിനും നീതി ലഭിച്ചിട്ടില്ലെന്നും അകാലിദള്‍ ചൂണ്ടിക്കാട്ടി. സിക്കുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ശിരോമണി അകാലിദള്‍ എല്ലായ്പ്പോഴും പ്രവര്‍ത്തിക്കുകയും അതിക്രമത്തിനെതിരെ ശബ്ദയുര്ത്തുകയും ചെയ്യുമെന്ന് പാര്‍ട്ടി ട്വീറ്റ് ചെയ്തു. സിഖ് കൂട്ടക്കൊലയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുന്നതുവരെ പ്രക്ഷോഭം തുടരുക തന്നെ ചെയ്യുമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.
പോലീസ് നിര്‍ദേശം അവഗണിച്ച് പ്രവര്‍ത്തകര്‍ സമരം നടത്തിയതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ കോലവും കത്തിച്ചു. പിരിഞ്ഞുപോകാനുള്ള പോലീസ് നിര്‍ദേശം അവഗണിച്ചതോടെയാണ് ഇവരെ അറസ്റ്റു ചെയ്തു നീക്കിയത്.

Comments