തിരുവനന്തപുരം: ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ശുദ്ധ ഫാസിസമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മാധ്യമ പ്രവര്‍ത്തകരും ബുദ്ധിജീവികളും വിഷയത്തില്‍ ഇടപെടണം. സി.പി.ഐ യും എല്‍.ജെ.ഡി നേതാവ് വിരേന്ദ്ര കുമാറും ശബരിമല വിഷയത്തിലെ പിടിവാശി ഒഴിവാക്കാന്‍ മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
എന്തും സംഭവിക്കാവുന്ന സാഹചര്യമാണ് ശബരിമലയില്‍ ഇപ്പോള്‍ ഉള്ളത്. അതിന് അര്‍ഹിക്കുന്ന ഗൗരവം നല്‍കാത്താത് സര്‍ക്കാരിന്റെ പരാജയമാണ്. ആയിരക്കണക്കിന് പോലീസ് ഉദ്യേഗസ്ഥരെ ഉപയോഗിച്ചുകൊണ്ട് വിശ്വസികളെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ശരണ മന്ത്രങ്ങള്‍ മുഴങ്ങേണ്ട പൂങ്കാവനത്തില്‍ ഇപ്പോള്‍ പോര് വിളികളാണ് മുഴങ്ങുന്നത്. മുഖ്യമന്ത്രി സവര്‍ണ്ണ അവര്‍ണ്ണ യുദ്ധമായാണ് ശബരിമലയെ വിശേഷിപ്പിച്ചത്.ഇത് ജാതി രാഷ്ട്രിയത്തിലേക്ക് വീണ്ടും വലിച്ചുകൊണ്ടു പോകാനുള്ള ശ്രമമാണ്. പിടിവാശിയും മര്‍ക്കടമുഷ്ടിയും ഉപേക്ഷിച്ച് കേരളത്തെ സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
കണ്ണൂരിലെ ചാവ് നിലങ്ങളില്‍നിന്ന് ചാവേറുകള്‍ക്ക് പരിശീലനം നല്കി ശബരിമലയില്‍ എത്തിക്കാനാണ് സി.പി.എമ്മും ആര്.എസ്.എസും ശ്രമിക്കുന്നത്. സുപ്രീം കോടതി വിധിയെ ആര്.എസ്.എസും ബി.ജെ.പിയും പിടി വള്ളിയായി ഉപയോഗിക്കുകയാണ്.അമിത് ഷാ കേരളത്തിലെത്തിയത് യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു






