തിരുവനന്തപുരം: അഡ്വ: പി.എസ് ശ്രീധരന് പിള്ളയുടെ വെളിപ്പെടുത്തലോടെ ബി.ജെ.പിയും തന്ത്രി കുടുംബവും തമ്മിലുള്ള ഒത്തുകളി പുറത്തു വന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
ആനത്തലവട്ടം ആനന്ദന്. ശബരിമലയില്‍ ആചാര ലംഘനമുണ്ടായാല്‍ നടയടച്ചിടുമെന്ന് തന്ത്രി പറഞ്ഞത് തന്നോട് ആലോചിച്ചിട്ടാണെന്നും, തുലമാസ പൂജ സമയത്ത് യുവതികള്‍ എത്തിയപ്പേള്‍ തന്ത്രി തന്നെ വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതിയലക്ഷ്യമാകില്ലല്ലോ എന്നു ചോദിക്കുകയും ചെയ്തുവെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
നടയടക്കുമെന്ന ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിന് ആയിരങ്ങള്‍ പിന്തുണയുണ്ടാകുമെന്ന തന്റെ ഉറപ്പിന്റെ പിന്‍ബലത്തിലായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞു. നമ്മള് മുന്നോട്ട് വച്ച അജന്‍ഡയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി. ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു






