
പുതിയ സാന്‍ട്രോയുടെ ബുക്കിങ് 30,000 കടന്നു. കഴിഞ്ഞ മാസം പത്ത് മുതലാണ് സാന്‍ട്രോയുടെ ബുക്കിങ് ആരംഭിച്ചത്. അതേസമയം, ബുക്ക് ചെയ്തതില്‍ 30 ശതമാനം ഓട്ടോമാറ്റിക് കാറുകള്‍ക്കാണ്. ഇന്ത്യയില്‍ 20 വര്‍ഷം പിന്നിടുന്നത് പ്രമാണിച്ച് ഹ്യുണ്ടായി ഇന്ത്യക്ക് നല്കിയ സമ്മാനമാണ് പുതിയ സാന്‍ട്രോ.
സാന്‍ട്രോയുടെ ഓട്ടോമാറ്റിക് വേരിയന്റ് അവതരിപ്പിച്ചതും ബുക്കിങ്ങിന് കരുത്തായെന്നാണ് വിലയിരുത്തലുകള്‍. ഡിലൈറ്റ്, എറ, മാഗ്ന, സ്പോര്‍ട്ട്സ്, ആസ്റ്റ എന്നീ അഞ്ച് വകഭേദങ്ങളുള്ള സാന്‍ട്രോയ്ക്ക് 3.93 ലക്ഷം രൂപ മുതല്‍ 5.68 ലക്ഷം രൂപ വരെയാണ് കോഴിക്കോട് എക്സ്ഷോറൂം വില.
സാന്‍ട്രോയ്ക്ക് കരുത്തേകുന്നത് 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 69 ബിഎച്ച്പി പവറും 99 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് ഈ എന്ജിന്. ഇതില്‍ 20.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 5 സ്പീഡ് മാനുവല്‍ 5 സ്പീഡ് എഎംടിയാണ് ട്രാന്സ്മിഷന്.
സാന്‍ട്രോ ഒക്ടോബര്‍ 23-നാണ് വിപണിയില്‍ എത്തിയത്. ആദ്യത്തെ 50,000 കാറുകള്‍ക്ക് വന്‍ വിലക്കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും സാന്‍ട്രോയ്ക്ക് ലഭ്യമാണ്. മോഡേണ്‍ സ്റ്റൈലിഷ് ടോള്‍ ബോയ് ഡിസൈനിലാണ് വാഹനം എത്തുന്നത്. പുതിയ മോഡലിന് പഴയ സാന്‍ട്രോയെക്കാള്‍ നീളവും വീതിയും കൂടുതലുണ്ട്.






