
ന്യൂഡല്‍ഹി : ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും ഊര്‍ജിത് പട്ടേല്‍ രാജിയ്ക്ക് ഒരുങ്ങുന്നു. നവംബര്‍ 19 ന് നടക്കാനിരിക്കുന്ന ബോര്‍ഡ് യോഗത്തില്‍ രാജി സമര്‍പ്പിച്ചേക്കുമെന്ന് പട്ടേലുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'മണിലൈഫ്' ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാരും ആര്.ബിഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നതിനിടെയാണ് രാജി സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.
മൂന്ന് വിഷയങ്ങളിലാണ് പ്രധാനമായും സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂപപ്പെട്ടത്. ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്നും കൂടുതല്‍ തുക സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ് ഇതില്‍ ഒടുവിലത്തേത്. എന്നാല്‍, ആവശ്യം ആബിഐ നിരസിച്ചു.
ഹൗസിങ്,ഫിനാന്‍സിങ് കമ്പനികള്‍ തകരുന്നത് ഒഴിവാക്കാന്‍ സമ്പദ്വ്യവസ്ഥയിലേക്ക് കൂടുതല്‍ പണം ലഭ്യമാക്കുക, തകരാന്‍ സാധ്യയുള്ള ബാങ്കുകളെ അതില്‍ നിന്ന് രക്ഷിക്കാനായി ആര്‍ബിഐ ആവിഷ്കരിച്ച പിസിഎ ചട്ടങ്ങളില്‍ ഇളവു വരുത്തുക എന്നിവയാണ് മറ്റുള്ളവ.






