
മുംബൈ: നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഇടപാടുകാര്‍ക്കും ആധുനിക സംവിധാനത്തോടുകൂടിയ നവീന കാര്‍ഡുകള്‍ നല്കാന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു. പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 31 വരെ മാത്രമെ പഴയകാര്ഡുകള്ക്ക് പ്രബല്യമുണ്ടായിരിക്കുകയുള്ളു.
കാര്‍ഡുടമകളുടെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഭവങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ തട്ടിപ്പുകളെ ചെറുക്കുന്നതിന്റെ ഭാഗമായി ചിപ്പ് അടിസ്ഥാനമാക്കിയിള്ള ഡെബിറ്റ്,ക്രഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നാണ് ബാങ്കുകള്‍ക്ക് കേന്ദ്രബാങ്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഡിസംബര്‍ 31ന് മുന്‍പ് ചിപ്പ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ.എം.വി കാര്‍ഡുകളിലേക്ക് മാറണമെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. ഡെബിറ്റ് കാര്‍ഡുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോരുന്നതാണ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് ശക്തമായ നടപടികളിലേക്ക് നീങ്ങുന്നത്. ഉത്തരവ് തദ്ദേശിയ കാര്‍ഡുകള്‍ക്കും രാജ്യന്തര കാര്‍ഡുകള്‍ക്കും ബാധകമായിരിക്കും.
കാര്‍ഡുകള്‍ക്ക് ഡിസംബറിനു ശേഷവും നിരവധി വര്‍ഷം കാലവധിയുണ്ടെങ്കിലും പുതിയ ഉത്തരവ് അനുസരിച്ച് ഉപഭോക്താക്കള്‍ അതത് ശാഖകളില്‍നിന്ന് പുതിയ കാര്‍ഡുകള്‍ മാറ്റി വാങ്ങേണ്ടിവരും.
നിലവില്‍ പ്രാബല്യത്തിലുള്ള മാഗ്നെറ്റിക് സ്ട്രിപ്പ് കാര്‍ഡുകളില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ എളുപ്പമാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. വിവരങ്ങള്‍ ശേകരിക്കുന്നത് ചിപ്പിലാണെങ്കില്‍ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമായിരിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.






