
ന്യൂഡല്‍ഹി: പൈലറ്റിന്റെ അബദ്ധത്തെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ നാടകീയ സംഭവങ്ങള്‍. ബട്ടണ്‍ മാറി അമര്‍ത്തിയതിനെ തുടര്‍ന്നാണ് വിമാനം റാഞ്ചല്‍ ഭീതി വിമാനത്താവളത്തില്‍ പരന്നത്. ഏരിയാന അഫ്ഗാന് എയര്‍ലൈന്‍ വിമാനത്തില്‍ നിന്നാണ് റാഞ്ചാന്‍ ശ്രമിക്കുന്നുവെന്ന തെറ്റായ സന്ദേശം എത്തിയത്.
കാണ്ഡഹാറിലേയ്ക്കുള്ള എഫ്ജി312 എന്ന വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ തുടങ്ങുന്നതിനു മുമ്പാണ് പൈലറ്റിന് അബദ്ധം സംഭവിച്ചത്. ഇതോടെ വിമാനത്തെ എന്‍എസ്ജി കമാന്‍ഡോകള്‍ വളയുകയായിരുന്നു. പൈലറ്റിന്റെ പിഴവിനെ തുടര്‍ന്ന് രണ്ടു മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. വൈകിട്ട് 3.30 നായിരുന്നു വിമാനം പോകേണ്ടിയിരുന്നത്. സുരക്ഷാ പരിശോധനകളെല്ലാം പിന്നിട്ടതിനു പിന്നാലെയാണ് വിമാനത്തില്‍ നിന്ന് അപായ സന്ദേശം എത്തിയത്.






