
വോള്‍വോ എക്സ്സി40 ഈ വര്‍ഷത്തെ വിമണ്‍സ് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് സ്വന്തമാക്കി. ഇത്തവണ ഒമ്പതാമത് എഡിഷനാണ് അരങ്ങേറിയത്. 27 രാജ്യങ്ങളില്‍നിന്നുള്ള 34 വനിതാ മോട്ടോറിംഗ് എഴുത്തുകാര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. പുതിയ വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
ബിഎംഡബ്ല്യു എക്സ്2, ജാഗ്വാര്‍ ഇ-പേസ്, ജാഗ്വാര്‍ ഐ-പേസ്, പോര്‍ഷെ കയെന്, പ്യൂഷോ 508, വോള്‍വോ എക്സ്സി40 എന്നിവയായിരുന്നു ആറ് ഫൈനലിസ്റ്റുകള്‍. വോള്‍വോ എക്സ്സി 40 എസ്യുവി ജാഗ്വാര്‍ ഇ-പേസിനെ തോല്‍പ്പിച്ചാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വോള്‍വോ എക്സ്സി40 ജനീവ മോട്ടോര്‍ ഷോയില്‍ ഈ വര്‍ഷത്തെ യൂറോപ്യന്‍ കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.
ഹ്യുണ്ടായ് അയോണിക് 2017 ല്‍, 2016 ല്‍ ജാഗ്വാര്‍ എഫ്-പേസ്, 2015 ല്‍ വോള്‍വോ എക്സ്സി90, 2014 ല്‍ മെഴ്സീഡീസ് ബെന്‍സ് എസ്-ക്ലാസ്, 2013 ല്‍ ഫോഡ് ഫിയസ്റ്റ ഇക്കോബൂസ്റ്റ് എന്നീ കാറുകള്‍ക്ക് അവാര്‍ഡ് ലഭിച്ചു. 2009 ലാണ് വിമണ്‍സ് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.






