
ഒക്ടോബര്‍ പത്തു മുതല്‍ ആരംഭിച്ച സാന്‍ട്രോ ബുക്കിംഗ് ഇതിനകം 35,000 പിന്നിട്ടു. ഒരിക്കല്‍ കൂടി ഹ്യുണ്ടായി സാന്‍ട്രോ ജനഹൃദയം കീഴടക്കുകയെന്നാണ് ഇത് തെളിയിക്കുന്നത്. ഒക്ടോബര്‍ 23 -നാണ് സാന്‍ട്രോയെ ഹ്യുണ്ടായി വില്പനയ്ക്കു കൊണ്ടുവന്നത്.
സാന്‍ട്രോ എഎംടിക്കാണ് 25 ശതമാനത്തിലേറെ ബുക്കിംഗ്. 17,000 -ത്തില്‍പ്പരം സാന്‍ട്രോ മാനുവല്‍ മോഡലുകള്‍ക്ക് ബുക്കിംഗ് ലഭിച്ചുകഴിഞ്ഞു. നിലവില്‍ 10,000 -ത്തില്‍പ്പരം ആളുകള്‍ സാന്‍ട്രോ എഎംടിയ്ക്കായുള്ള കാത്തിരിപ്പിലാണ്.
ഇതുവരെ 8,000 ബുക്കിംഗ് സാന്‍ട്രോ സിഎന്‍ജി പതിപ്പിന് ലഭിച്ചു. സാന്‍ട്രോ പെട്രോള്‍ - മാനുവല്‍ പതിപ്പ് അഞ്ചു വകഭേദങ്ങളിലായാണ് വിപണിയില്‍ എത്തുന്നത്. സിഎന്‍ജി - എഎംടി, പെട്രോള്‍ - എഎംടി പതിപ്പുകളില്‍ രണ്ടു വകഭേദങ്ങള്‍ മാത്രമെ ലഭ്യമാവുന്നുള്ളൂ.
സാന്‍ട്രോയ്ക്ക് 3.89 ലക്ഷം മുതല്‍ 5.64 ലക്ഷം രൂപ വരെയാണ് വിപണിയില്‍ വില. എന്നാൽ, ബുക്കിംഗ് 50,000 പിന്നിടുന്നപക്ഷം സാന്‍ട്രോയുടെ വില ഹ്യുണ്ടായി കൂട്ടുമെന്നാണ് സൂചന. കീലെസ് എന്‍ട്രി, പിന് പാര്‍ക്കിംഗ് ക്യാമറ, 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, പവര്‍ വിന്‍ഡോ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ വാഹനത്തിലുണ്ട്.
ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനങ്ങള്‍ സാന്ട്രോയിൽ ലഭ്യമാണ്. മാനുവല്‍, എഎംടി മോഡലുകളില്‍ 20.3 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.






