
പുതിയ മാരുതി എര്‍ട്ടിഗ വരുന്നു നവംബര്‍ 21 -ന് എത്തും. എര്‍ട്ടിഗയുടെ അഞ്ചാം തലമുറയാണ് വില്പനയ്ക്കു വരുന്നത്. രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളിൽ 2018 എര്‍ട്ടിഗ പ്രീ-ബുക്കിംഗ് മാരുതി ആരംഭിച്ചെന്നാണ് റിപ്പോർട്ട്. 11,000 രൂപ മുന്‍കൂര്‍ പണമടച്ച് പുതിയ എര്‍ട്ടിഗ ബുക്ക് ചെയ്യാം.
ഭാരം കുറഞ്ഞ HEARTECT അടിത്തറയാണ് എര്‍ട്ടിഗയിൽ ഉപയോഗിക്കുന്നത്. സ്വിഫ്റ്റ്, ഡിസൈര്‍, ബലെനോ മോഡലുകളിലും ഇതേ അടിത്തറയാണ്. ആഘാതം പരമാവധി ഉള്‍ക്കൊള്ളുന്ന രൂപനിര്മ്മാണവൈഭവം HEARTECT അടിത്തറയ്ക്കുണ്ട്. റിപ്പോർട്ട് അനുസരിച്ച് നാലു വകഭേദങ്ങളും രണ്ടു എഞ്ചിന് ഓപ്ഷനുകളുമാണ് പുതിയ എര്‍ട്ടിഗയില്‍ അണിനിരക്കുക.
എര്‍ട്ടിഗയിലും സിയാസ് ഫെയ്സ്ലിഫ്റ്റിലുള്ള പുതിയ 1.5 ലിറ്റര്‍ K15 പെട്രോള്‍ എഞ്ചിനാണ്. 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരമാണിത്. 104 bhp കരുത്തും 138 Nm ടോർക്കും എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എര്‍ട്ടിഗ പെട്രോളിന് ലഭിക്കും.
കൂടാതെ, പെട്രോള്‍ പതിപ്പിന് സുസുക്കി സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്‍ബലവും ഉണ്ട്.പേള്‍ മെറ്റാലിക് ഓബം റെഡ്, മെറ്റാലിക് മാഗ്മ ഗ്രെയ്, പേള്‍ മെറ്റാലിക് ഓക്സ്ഫഡ് ബ്ലു, പേള്‍ ആര്‍ക്ടിക് വൈറ്റ്, മെറ്റാലിക് സില്‍ക്കി സില്‍വര്‍ എന്നീ നിറങ്ങള്‍ 2018 മാരുതി എര്‍ട്ടിഗയില്‍ തിരഞ്ഞെടുക്കാം. നിലവിലെ 1.3 ലിറ്റര്‍ DDIS 200 എഞ്ചിന് തന്നെയാണ് ഡീസല്‍ മോഡലില്‍. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ LXi/LDi, VXi/VDi, ZXi/ZDi, ZXi പ്ലസ്/ DZi പ്ലസ് വകഭേദങ്ങളില്‍ അണിനിരക്കും.






