
ജോര്ജ്ടൗണ്: വനിതാ ടിട്വന്റി ലോകകപ്പില് ഓസ്ട്രേലിയയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ഇരു ടീമുകളും സെമി ബര്ത്ത് ഉറപ്പിച്ചതിനു പിന്നാലെ ഗ്രൂപ്പ് ബിയില് ഒന്നാം സ്ഥാനക്കാരെ ഇന്നത്തെ മത്സഫലം ആശ്രയിച്ചായിരിക്കും. ഇരു ടീമുകളും ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല.
ഓസ്ട്രേലിയയ്ക്കെതിരെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മിന്നും ഫോമില് നില്ക്കുന്ന മിതാലി രാജ്, ബൗളര് മാന്സി ജോഷി എന്നിവര്ക്ക് വിശ്രമം നല്കിയിട്ടണ്ട്. അനുജ പാട്ടീല്, അരുന്ദതി റെഡ്ഡി എന്നിവരാണ് പകരക്കാരായി ടീമിലെത്തിയത്. ഒടവില് വിവരം കിട്ടുമ്പോള് ഇന്ത്യ ഒരു ഓവര് പിന്നിടുമ്പോള് ഒരു വിക്കറ്റ് നഷ്ടത്തില് പത്ത് റണ്സെടുത്തിട്ടുണ്ട്. രണ്ടു റണ്സെടുത്ത താനിയ ഭാട്ടിയയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സ്മൃതി മന്ദാനയാണ് ക്രീസില്.
ടീം ഇന്ത്യ:
സ്മൃതി മന്ദാന, താനിയ ഭാട്ടിയ(വിക്കറ്റ് കീപ്പര്), ജമീമ റോഡ്രിഗ്രസ്, ദയാലന് ഹേമലത, ഹര്മന് പ്രീത് കൗര്( ക്യാപ്റ്റന്), ദീപ്തി ശര്മ്മ, വേദ കൃഷ്ണമൂര്ത്തി, അനുജ പാട്ടില്, പൂനം യാദവ്, രാധ യാദവ്, അരുന്ദതി റെഡ്ഡി







Comments