
രണ്ടാംതലമുറ സാങ്യോങ് G4 റെക്സ്റ്റണിനെ ആള്‍ട്യുറാസ് G4 എന്ന പേരില്‍ മഹീന്ദ്ര വിപണിയില്‍ എത്തിക്കാൻ ഒരുങ്ങുന്നു. നവംബര്‍ 24 -ന് ആള്‍ട്യുറാസ് G4 വില്പനയ്ക്കെത്തുമെന്നാണ് റിപ്പോർട്ട്. ഉയരമാണ് മഹീന്ദ്ര ആള്‍ട്യുറാസ് G4 -ല്‍ പ്രധാന പ്രത്യേകത. അഞ്ചു മീറ്ററോളം ഉയരം എസ്യുവിക്കുണ്ട്.
നേര്‍ത്ത ഹെക്സഗണല്‍ ശൈലിയാണ് ഗ്രില്ല് പിന്തുടരുന്നത്. 200 mm ഗ്രൗണ്ട് ക്ലിയറന്‍സും എസ്യുവിയ്ക്ക് ഉണ്ട്. അകത്തളത് തുകലിനും ലോഹത്തിനും തുല്യ പ്രധാന്യം കാണാം. മഹീന്ദ്ര ആള്‍ട്യുറാസ് G4ന് ഫോര്‍ച്യൂണര്‍, എന്‍ഡവര്‍ വമ്പന്മാരോടു കിടിപിടിക്കുന്ന ആഢംബരം ആണ് ലഭിച്ചിരിക്കുന്നത്. എട്ടുവിധത്തില്‍ വൈദ്യുത പിന്തുണയോടെ ക്രമീകരിക്കാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റും സ്റ്റീയറിംഗിലുള്ള ഓഡിയോ കണ്ട്രോള് ബട്ടണുകളും വാഹനത്തിനുണ്ട്.
സ്കോഡ കൊഡിയാക്ക്, മിത്സുബിഷി ഔട്ട്ലാന്‍ഡര്‍, ഇസൂസു MU-X, ഹോണ്ട CR-V എന്നിവരുമായും മഹീന്ദ്ര ആള്‍ട്യുറാസ് G4 മത്സരിക്കും. സാങ്യോങ് റെക്സ്റ്റണ്‍ മോഡലുകള്‍ക്ക് 24.25 ലക്ഷം മുതല്‍ 25.99 ലക്ഷം രൂപ വരെയായിരുന്നു ഇന്ത്യയില്‍ വില.






