ന്യൂഡല്‍ഹി: സിബിഐയിലെ തര്‍ക്കം തുടരുന്നതിനിടെ നിര്‍ണായക വെളിപ്പെടുത്തലുമായി സിബിഐ. രാകേഷ് അസ്താനയ്ക്ക് വേണ്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ഇടപെട്ടെന്നാണ് ഡിഐജി മനീഷ് സിന്‍ഹയുടെ നല്കിയ ഹര്‍ജിയില്‍ പറയുന്നത്.
രാകേഷ് അസ്താനയും അജിത് ഡോവല്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍തമ്മിലുള്ള സംഭാഷണം വിശദീകരിച്ചുകൊണ്ടാണ് മനീഷ് സിന്‍ഹ നിര്‍ണ്ണായക കാര്യങ്ങള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ അടക്കം ഫോണ്‍ കോളുകള്‍ നിരീക്ഷണത്തിലായിരുന്നെന്നും ഹര്‍ജ്ജിയില്‍ സൂക്ഷിക്കുന്നുണ്ട്. അസ്താനയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഡോവല്‍ ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്ന് ഹര്‍ജ്ജിയില്‍ വ്യക്തമാക്കുന്നു.
ഇതോടെ രാജ്യത്ത് വ്യാപകമായി ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നുണ്ടോ എന്ന് സംശയവും ബലപ്പെട്ടിരിക്കുകയാണ.് ഏതൊരു അന്വേഷണ ഏജന്‍സിക്കും ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ഫോണ്‍ ചോര്‍ത്തന്‍ അനുവാദമില്ലെന്നിരിക്കെ ദേശീയ സുരക്ഷാ ഉപപദേഷ്ടാവിന്റെ ഫോണ്‍ നമ്പരുകള്‍ നിരീക്ഷിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.






