
ഹുവാവേ മേറ്റ് 20 പ്രോ നവംബർ 27ന് ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസി ആയ ഐഎഎൻഎസ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. ആമസോൺ എക്സ്ക്ലൂസിവ് ആയിട്ടാണ് ഹുവാവേ മേറ്റ് 20 പ്രോ വിൽക്കുന്നതെന്നാണ് സൂചന.
മേറ്റ് 20, മേറ്റ് 20 എക്സ്, മേറ്റ് 20 ആർഎസ്, എന്നിവ കഴിഞ്ഞ മാസം ലണ്ടനിൽ നടന്ന ചടങ്ങിൽ ഹുവാവേ അവതരിപ്പിച്ചിരുന്നു. ഇതിൽ ഹുവാവേ മേറ്റ് 20 പ്രോ മാത്രമേ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നുള്ളു.
ആപ്പിൾ ഐഫോൺ എക്സ്എസ് മാക്സ്, സാംസങ്ങ് ഗാലക്സി നോട്ട് 9 എന്നിവരാണ് ഹുവാവേ മേറ്റ് 20 പ്രോയുടെ എതിരാളികൾ. 1,049 യുറോ ആണ് ലണ്ടനിലെ വില(ഏകദേശം 89,310 രുപ). ഇന്ത്യയിൽ 80,000 രൂപയോളം വിലയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
6.39 ഇഞ്ച് ഒഎൽഇഡി, 2കെ ഡിസ്പ്ളെ, മൂന്ന് പിൻക്യാമറകൾ, 7എൻഎം കിരിൻ 980 പ്രൊസസ്സർ, 5ജി ,ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് ഹുവാവേ മേറ്റ് പ്രോവിന്റെ ഫീച്ചറുകൾ. 24എംപി മുൻ ക്യാമറയാണ് മേറ്റ് 20 പ്രോവിന്റെ. പ്രശ്സ്ത ക്യാമറ നിർമ്മാതാക്കളായ ലൈക്ക കമ്പനിയുടെ ട്രിപ്പിൾ ക്യാമറയാണ് മേറ്റ് 20 പ്രോവിന്.
മേറ്റ് പ്രോവിന് 3ഡി ഇൻഫ്രാ റെഡ് ഫെയ്സ് ഡിറ്റക്ഷനും ഉണ്ട്. എമറാൾഡ് ഗ്രീൻ, മിഡ്നൈറ്റ് ബ്ലൂ,ട്യുലൈറ്റ് പിങ്ക്, ഗോൾഡ് ,ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ ലഭിക്കുന്നത്. കിരിൻ 980 പ്രൊസസ്സർ, 6ജിബി റാം 128ജിബി സ്റ്റോറേജ്. നാനോ എസ്ഡി കാർഡ്. 4200എംഎഎച് ബാറ്ററി. 40വാട്ട് സൂപ്പർ ചാർജർ, വൈയർലെസ്സ് ചാർജിങ്ങ് പാഡ് എന്നിവാണ് മേറ്റ് പ്രോവിനുള്ളത്.






