ഫ്രഞ്ച് നിര്‍മ്മാതാക്കളായ പ്യൂഷോ വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നു. ബിര്‍ല ഗ്രൂപ്പുമായി സഹകരിച്ചാണ് പ്യൂഷോ കാറുകളെ മാതൃകമ്പനിയായ പിഎസ്എ ഗ്രൂപ്പ് കൊണ്ടുവരിക. ഇത് ഇന്ത്യയിൽ പ്യൂഷോയുടെ മൂന്നാം അങ്കമാണ്. ഇക്കുറി കാറുകള്‍ പ്രാദേശികമായി നിര്‍മ്മിച്ചു വില്‍ക്കാനാണ് പിഎസ്എ ഗ്രൂപ്പിന് പദ്ധതി. ഇതിന്റെ ഭാഗമായി ബിര്‍ല ഗ്രൂപ്പുമായി ചേര്‍ന്നു തമിഴ്നാട്ടില്‍ പുതിയ ശാലയ്ക്ക് കമ്പനി തുടക്കമിട്ടു.
പുതിയ ഹൊസൂര്‍ ശാലയില്‍ നിന്നു എഞ്ചിനും ഗിയര്‍ബോക്സുകളും കമ്പനി നിര്‍മ്മിക്കും. 600 കോടി രൂപ നിക്ഷേപത്തില്‍ ആണ് ഇത് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഏകദേശം രണ്ടുവര്‍ഷമെടുത്തു പിഎസ്എയുടെ ഹൊസൂര്‍ ശാല പൂര്‍ണ്ണ സജ്ജമാവാന്. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം രണ്ടുലക്ഷം ബിഎസ് VI എഞ്ചിനുകളും മൂന്നുലക്ഷം ഗിയര്‍ബോക്സുകളും ഉത്പാദിപ്പിക്കാനുള്ള ശേഷി ശാലയ്ക്കുണ്ടെന്നാണ് റിപ്പോർട്ട്. ഭാവിയില്‍ പിഎസ്എ ഗ്രൂപ്പ് രൂപകല്‍പ്പന ചെയ്യുന്ന പുതിയ കാറുകള്‍ക്ക് ഇവിടെ നിന്നുള്ള എഞ്ചിനും ഗിയര്‍ബോക്സുമായിരിക്കും ലഭിക്കുക.

ഇന്ത്യയില്‍ അംബാസഡര്‍ കാറുകളെ തിരിച്ചെത്തിക്കാനും കമ്പനിക്ക് ആലോചനയുണ്ട്. പ്യൂഷോ 3008 എസ്യുവിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്. പ്രീമിയം മോഡലായി പ്യൂഷോ 3008 വിപണിയിലെത്തും. 2020-21 ഓടെ മോഡലുകളുടെ പൂര്‍ണ്ണ തോതില്‍ പ്രാദേശികമായി പ്യൂഷോ നിര്‍മ്മിക്കും. പ്യൂഷോ 309 എന്ന മോഡലുമായിയാണ് കമ്പനി ആദ്യം ഇന്ത്യയിൽ എത്തിയത്. എന്നാൽ, 1997 -ല്‍ വിപണിയിൽ നിന്നും പിൻവാങ്ങി. രണ്ടാംതവണ ഗുജറാത്തില്‍ സ്വന്തം ശാല സ്ഥാപിക്കാന്‍ ഭൂമിയേറ്റെടുത്തെങ്കിലും അവസാന ഘട്ടത്തില്‍ പിഎസ്എ ഗ്രൂപ്പ് പിന്മാറിയെന്നാണ് സൂചന.

Comments