ന്യൂഡല്‍ഹി: ഇടിക്കൂട്ടില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം മേരി കോം. ലോക വനിതാ ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണ്ണം നേടിയാണ് മേരി കോം ഗര്‍ജ്ജിച്ചത്. 48 കിലോഗ്രാം വിഭാഗത്തില്‍ ശനിയാഴ്ച നടന്ന ഫൈനലില്‍ ഉക്രൈന് താരമായ ഹന്ന ഒഖോട്ടയെ 5-0 ന് ഇടിച്ചിട്ടാണ് മണിപ്പൂരുകാരി മേരി കോം ഇന്ത്യയ്ക്കായി ചരിത്രമെഴുതിയത്. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം നേടുന്ന താരമായി മുപ്പത്തിയഞ്ചുകാരിയായ മേരി കോം. മൊത്തം ഏഴു മെഡലുകള്‍ നേടി മെഡലുകളുടെ എണ്ണത്തിലും മേരി കോം ചരിത്രമായി.
മേരി കോമിന്റെ സ്വര്‍ണ്ണനേട്ടത്തോടെ ഈ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആശക മെഡല്‍ നേട്ടം മുന്നായി. മേരി കോമിന്റെ സ്വര്‍ണ്ണത്തിനു പുറമെ സെമിഫൈനലുകളില്‍ പരാജയപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ സിമ്രന്ഡിത്ത് കൗറും ലോവ്ലിന ബോര്‍ഗോഹെയ്നും വെങ്കലം നേടിയിരുന്നു. 57 കിലോഗ്രാം വിഭാഗത്തില്‍ സോണിയ ചാഹലും ഫൈനലില്‍ ഇറങ്ങുന്നുണ്ട്. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കെ.ഡി ജാദവ് അരീനയില്‍ നടക്കുന്ന മത്സരത്തില്‍ ജര്‍മ്മനിയുടെ വാര്‍ണര്‍ ഓര്‍നെല്ലയാണ് സോണിയയുടെ എതിരാളി.
സെമിയില്‍ 5-0 ന് ഉത്തരകൊറിയന്‍ താരം കിം ക്യാങ് മിയെയ മലര്‍ത്തിയടിച്ചാണ് മേരി കോം ഫൈനലില്‍ മെഡലുറപ്പിച്ചത്. ഏഴാം മെഡല്‍ ഉറപ്പിച്ചതോടെ ലോക വനിതാ ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഏററ്വും കൂടുതല്‍ മെഡല്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മേരി കോമിനെ തേടിയെത്തി. അഞ്ചു സ്വര്‍ണ്ണവും ഒരു വെള്ളിയുമായി അയര്‍ലണ്ടിന്റെ കാത്തി ടെയ്ലര്ക്കൊപ്പമായിരുന്നു മേരി കോം ഇതുവരെ. 2016 ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ മാത്രമാണ് നേടാനായത്. 2006 ലെ ലോക ചാമ്പ്യനഷിപ്പില് നാലു സ്വര്‍ണ്ണമുള്‍പ്പെടെ എട്ടു മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Comments