
നാലാംതലമുറ സാങ്യോങ് G4 റെക്സ്റ്റണ്‍ ആധാരമാകുന്ന ആള്‍ട്യുറാസ് G4, മഹീന്ദ്രയുടെ ഏറ്റവും ഉയര്‍ന്ന മോഡലാണ്. ആള്‍ട്യുറാസ് G4 സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. രാജ്യാന്തര വിപണികളില്‍ ഇന്ഫേര്ണൊ എന്ന പേരിലാണ് ആള്‍ട്യുറാസ് G4 അറിയപ്പെടുന്നത്. കൊറിയന്‍ ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാമില്‍ (K-NCAP) അഞ്ചു സ്റ്റാര്‍ തിളക്കമാണ് മോഡൽ നേടിയിട്ടുള്ളത്.
ബ്രേക്ക് അസിസ്റ്റ് സംവിധാനം, ആക്ടിവ് റോള്‍ഓവര്‍ പ്രൊട്ടക്ഷനുള്ള ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ട്രാക്ഷന്‍ കണ്ട്രോള് സംവിധാനം, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ എന്നിവയാണ് മഹീന്ദ്ര ആള്‍ട്യുറാസ് G4 -ലെ സുരക്ഷാ സംവിധാനങ്ങൾ. ഒമ്പതു എയര്‍ബാഗുകളാണ് ആള്‍ട്യുറാസില്‍ ഉള്ളത്. ഡ്രൈവര്‍ സീറ്റ്, പാസഞ്ചര്‍ സീറ്റ്, ഡ്രൈവര്‍ നീ പ്രൊട്ടക്ഷന്‍, സൈഡ് എയര്‍ബാഗുകള്‍, കര്ട്ടന് എയര്‍ബാഗുകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും.
K-NCAP-യുടെ ഭാഗമായി ഫ്രണ്ടല്‍ ക്രാഷ് ടെസ്റ്റ്, സൈഡ് ഇംപാക്ട് ക്രാഷ് ടെസ്റ്റ്, ഓഫ്സെറ്റ് ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റ്, ബ്രേക്കിംഗ് ടെസ്റ്റ്, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ ടെസ്റ്റ്, സീറ്റ് സ്റ്റബിലിറ്റി ടെസ്റ്റ് എന്നിവയിൽ മഹീന്ദ്ര ആള്‍ട്യുറാസ് G4 വിജയിച്ചു. 2.2 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് മോഡലിൽ. ഇത് 178 bhp കരുത്തും 420 Nm ടോർക്കും പരമാവധി സൃഷ്ടിക്കും. ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്. ഹില്‍ ഡിസന്റ് കണ്ട്രോള്, ഇമൊബിലൈസര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ മുതലായവ എസ്യുവിയിലെ അടിസ്ഥാന ഫീച്ചറുകളാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകളുള്ള 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉണ്ട്.
ബൂട്ടിന് താഴെ ആള്‍ട്യുറാസ് G4 ബാഡ്ജിംഗും കമ്പനി പതിപ്പിച്ചിട്ടുണ്ട്. സീറ്റുകള്‍ക്കും സെന്റര്‍ കണ്‍സോളിനും സ്റ്റീയറിംഗ് വീലിനും തുകല്‍ ആവരണമുണ്ട്. പിന് സീറ്റുകളിലും തുകല്‍ അപ്ഹോള്‍സ്റ്ററിയാണ് കമ്പനി ഉപയോഗിക്കുന്നത്. പേള്‍ വൈറ്റ്, നാപ്പോളി ബ്ലാക്, ലേക്സൈഡ് ബ്രൗണ്‍, ഡിസാറ്റ് സില്‍വര്‍, റീഗല്‍ ബ്ലൂ നിറങ്ങള്‍ എസ്യുവിയില് തിരഞ്ഞെടുക്കാം.






