ജിക്സര്‍ 250 -യുടെ ഇരുടയറുകളിലും ഡിസ്ക് ബ്രേക്കുകള്‍ ഒരുങ്ങും. ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 250 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാകും പുതിയ ജിക്സര്‍ 250 -യ്ക്ക് കമ്പനി നല്‍കുക എന്നാണ് സൂചന.
എഞ്ചിന് 22 മുതല്‍ 25 bhp വരെ കരുത്തുത്പാദനം അവകാശപ്പെടും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്സ്. ഇരട്ട സിലിണ്ടറുള്ള എഞ്ചിനാണ് രാജ്യാന്തര വിപണിയില്‍ കമ്പനി അവതരിപ്പിക്കുന്ന GSX-250R സൂപ്പര്‍സ്പോര്‍ട്സ് ബൈക്കിലുള്ളത്. ഇന്ത്യയില്‍ വിപണിയില്‍ യമഹ FZ25 ആയിരിക്കും ജിക്സര്‍ 250 -യുടെ പ്രധാന എതിരാളി.