
ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ പ്രീമിയം മുഖങ്ങളില്‍ ഒന്നാണ് ബലെനോ ഹാച്ച്ബാക്ക്. പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തു അതിവേഗം അഞ്ചുലക്ഷം യൂണിറ്റ് വില്‍പ്പന കൈയ്യടക്കുന്ന കാറായി മാരുതി ബലെനോ മാറി. ബലെനോ ഈ നേട്ടം കൈവരിച്ചത് കേവലം 38 മാസങ്ങള്‍ കൊണ്ടാണ്.
5.35 ലക്ഷം മുതലാണ് ബലെനോയ്ക്ക് വിപണിയില്‍ വില. ഒക്ടോബറിലെ വില്‍പ്പന കണക്കെടുപ്പില്‍ 18,657 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബലെനോയില്‍ മാരുതി കുറിച്ചത്. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലും 18,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന ബലെനോ നേടിയിരുന്നു. 3,995 mm നീളവും 1,745 mm വീതിയും ബലെനോയ്ക്കുണ്ട്. വീല്‍ബേസ് 2,520 mm.
27.39 കിലോമീറ്ററാണ് ബലെനോ ഡീസലില്‍ മാരുതി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പെട്രോള്‍ പതിപ്പ് 21.4 കിലോമീറ്റര്‍ മൈലേജും കാഴ്ച്ചവെക്കും. കീലെസ് ഗോ, സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍, ക്ലൈമറ്റ് കണ്ട്രോള്, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, ഫോളോ മീ ലാമ്പുകള്‍, പിന് ക്യാമറ എന്നിങ്ങനെയാണ് ബലെനോയുടെ പ്രത്യേതകൾ.






