
ന്യൂഡല്‍ഹി : വരാന്‍ പോകുന്ന അഞ്ചു വര്‍ഷങ്ങള്‍ക്കകം ഇന്ത്യയില്‍ 70,000 ത്തോളം ഇന്റര്‍നെറ്റ് അധിഷ്ടിത തൊഴിലുകള്‍ ഇല്ലാതാകുമെന്ന് പഠനം. 'സിനോവ്' എന്ന കണ്‍സള്‍ട്ടിങ് സ്ഥാപനമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഏതെങ്കിലും തൊഴിലില്‍ മനുഷ്യരെക്കാള്‍ കൂടുതല്‍ തീരുമാനങ്ങള്‍ ഇന്റര്‍നെറ്റ് എടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന 'ഇന്റര്‍നെറ്റ് ഓഫ് തിംങ്‌സ്' എന്ന കാഴ്ചപ്പാടാണ് ഐടി മേഖലയില്‍ വലിയ തൊഴില്‍ നഷ്ടം ഉണ്ടാക്കുന്നതെന്നും സിനോവ് പറഞ്ഞു.
ഇന്റര്‍നെറ്റിന്റെ ഈ അതിപ്രസരം ജോലിയെ ബാധിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ 1.20 ലക്ഷത്തോളമായിരിക്കും. ഇതില്‍ തന്നെ 94,000 പേര്‍ക്ക് ജോലി നഷ്ടമാകും. ഈ സാഹചര്യത്തില്‍ 25,000 ത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഇത് കണക്കിലെടുത്താണ് തൊഴില്‍ നഷ്ടത്തിന്റെ എണ്ണം 70,000 ആയി കുറഞ്ഞതെന്നും പഠനം പറയുന്നു.
പ്രധാനമായും ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, സപ്പോര്‍ട്ട് സ്റ്റാഫ്, അറ്റകുറ്റപണി വിഭാഗങ്ങളിലുള്ളവരുടെ ജോലിയാണ് ഭീഷണിയായിട്ടുള്ളത്. ഇന്റര്‍നെറ്റ് വഴി നിയന്ത്രിക്കുന്ന മാനേജര്‍മാരും, റോണ്‍ബാര്‍ട്ട് കോ ഓര്‍ഡിനേറ്റര്‍മാര്‍ വ്യാവസായിക പ്രോഗ്രാമര്‍മാര്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍മാര്‍ എന്നീ മേഖലയിലായിരിക്കും പുതിയ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നതെന്നും പഠനം പറയുന്നു.കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്ന എച്ച്എഫ്എസിന്റെ പഠനമനുസരിച്ച് ഇന്ത്യയിലെ ഐടി മേഖലയില്‍ 6.4 ലക്ഷത്തോളം തൊഴില്‍ നഷ്ടപ്പെടുമെന്നും പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു.





