
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗെനെസേഷന്റെ വിവിധ കേന്ദ്രങ്ങളിലായി 206 ഒഴിവുണ്ട്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ 112, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ 94 എന്നിങ്ങനെയാണ് ഒഴിവുകള്‍.
വി.എസ്.എസ്.സി (തിരുവനന്തപുരം)
വിജ്ഞാപന നമ്പര്‍ VSSC323 പ്രകാരമുള്ള ഒഴിവുകള്‍.
ടെക്നിക്കല്‍ അസിസ്റ്റന്റ്:
ഒഴിവ്-60 (ഇലക്ട്രോണിക്സ്-24, മെക്കാനിക്കല്‍-20, കംപ്യൂട്ടര്‍ സയന്‍സ്-6, കെമിക്കല്‍-5, സിവില്‍-3, റഫ്രിജറേഷന്‍ ആന്‍ഡ് എ.സി-1, ഓട്ടോമൊെബെല്-1). യോഗ്യത: അനുബന്ധ വിഷയത്തില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ഡിപ്ലോമ. ശമ്പളം: 44,900-1,42,400 രൂപ.
സയന്റിഫിക് അസിസ്റ്റന്റ്:
ഒഴിവ്-2 (കെമിസ്ട്രി). യോഗ്യത: കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസ് ബിരുദം. ശമ്പളം: 44,900. 1,42,400 രൂപ.
െലെബ്രറി അസിസ്റ്റന്റ്:
ഒഴിവ്-1. യോഗ്യത: ബിരുദവും ലൈബ്രറി സയന്‍സ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഫസ്റ്റ്ക്ലാസോടെയുള്ള മാസ്റ്റര്‍ ബിരുദവും.
വിശദവിവരങ്ങള്‍ www.vssc.gov.in എന്ന വെബ് സൈറ്റില്‍. ഓണ്‍ലൈനായി മേയ് 16 വരെ അപേക്ഷിക്കാം.
വിജ്ഞാപന നമ്പര്‍ VSSC324 പ്രകാരമുള്ള ഒഴിവുകള്‍.
ടെക്നീഷ്യന്-ബി:
ഒഴിവ്-43 (ഫിറ്റര്‍-17, ഇലക്ട്രോണിക് മെക്കാനിക്-8, ഇലക്ട്രീഷ്യന്-6, മെഷിനിസ്റ്റ്-4, എം.ആര്.ആന്‍ഡ് എ.സി-3, ടര്‍ണര്‍-2, പ്ലംബര്‍-2, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍/മെക്കാനിക് ഡീസല്‍-1). യോഗ്യത: പത്താംക്ലാസ് വിജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ (എന്‍.ടി.സി/എന്‍.എ.സി) ശമ്പളം: 21,700-69,100 രൂപ.
ഡ്രോട്ട്സ്മാന്‍ ബി:
ഒഴിവ്-5. (മെക്കാനിക്കല്‍). യോഗ്യത: പത്താംക്ലാസ് വിജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി/എന്‍.എ.സി) ശമ്പളം: 21,700-69,100 രൂപ.
റേഡിയോഗ്രാഫര്‍:
ഒഴിവ്-1. യോഗ്യത: റേഡിയോഗ്രാഫിയില്‍ ഫസ്റ്റ്ക്ലാസോടെയുള്ള ഡിപ്ലോമ. ശമ്പളം: 25,700-81,100 രൂപ.
വിശദവിവരങ്ങള്‍ www.vssc.gov.in എന്ന വെബ് സൈറ്റില്‍. ഓണ്‍ ലൈനായി മേയ് 18 വരെ അപേക്ഷിക്കാം.
ശ്രീഹരിക്കോട്ട
ടെക്നിക്കല്‍ അസിസ്റ്റന്റ്:
ഒഴിവ്-12. (സിനിമോട്ടാഗ്രഫി/ഫോട്ടോഗ്രഫി-2. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്-2, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്-2, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്-5) യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ്ക്ലാസോടെയുള്ള ഡിപ്ലോമ. ശമ്പളം: 44,900-1,42,400 രൂപ.
സയന്റിഫിക് അസിസ്റ്റന്റ്:
ഒഴിവ്-6. (കംപ്യൂട്ടര്‍ സയന്‍സ്-3, ഫിസിക്സ്-3). യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബി.എസ്സി. ശമ്പളം: 44,900-1,42,400 രൂപ.
െലെബ്രറി അസിസ്റ്റന്റ്:
ഒഴിവ്-2. യോഗ്യത: ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദവും ഫസ്റ്റ് ക്ലാസോടെയുള്ള െലെബ്രറി സയന്‍സ്/ െലെബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും. ശമ്പളം: 44,900-1,42,400 രൂപ.
ടെക്നീഷ്യന്-ബി:
ഒഴിവ്-71. (കെമിക്കല്‍-11, ഇലക്ട്രീഷ്യന്-8, ഫിറ്റര്‍-19, മെഷിനിസ്റ്റ്-3, ഇലക്ട്രോണിക് മെക്കാനിക്-13, ഡീസല്‍ മെക്കാനിക്-3, ഇന്‍സ്ട്രുമെന്റ് മെക്കാനിക്-1, പ്ലംബര്‍-2, പമ്പ് ഓപ്പറേറ്റര്‍ കം മെക്കാനിക്-7, ഡീസല്‍ മെക്കാനിക്-3, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്-1). യോഗ്യത: എസ്.എസ്.എല്‍.സി/എസ്.എസ്.സിയും ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐയും (എന്‍.ടി.സി/എന്‍.എ.എസി) ശമ്പളം: 21,700-69,100 രൂപ).
ഡ്രോട്ട്സ്മാന്‍: ഒഴിവ്-3. (സിവില്‍-2, മെക്കാനിക്കല്‍-1). യോഗ്യത: എസ്.എസ്.എല്‍.സി/എസ്.എസ്.സിയും ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐയും (എന്‍.ടി.സി/എന്‍.എ.സി). ശമ്പളം: 21,700-69,100 രൂപ. എല്ലാ തസ്തികകളിലും പ്രായപരിധി 18-35 വയസ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തേയും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തേയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്ക്കും കായികതാരങ്ങള്‍ക്കും നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.വിശദവിവരങ്ങള്‍ www.app.sshar.gov.in എന്ന വെബ്െസെറ്റില്‍. ഓണ്‍െലെനായി മേയ് 16 വരെ അപേക്ഷിക്കാം.
വെബ്െസെറ്റ്: www.vssc.gov.i, www.app.sshar.gov.in
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍
291 ഓഫീസര്‍
മുംെബെയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസര്‍ ഗ്രേഡ് ബി തസ്തികകളിലെ മൂന്നു വിഭാഗങ്ങളിലായി 291 ഒഴിവുണ്ട്.
ജനറല്‍ -222, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച്ച്-38, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ്-31 എന്നിങ്ങനെയാണ് ഒഴിവുകള്‍. വിശദവിവരങ്ങള്‍ മേയ് ഒന്‍പതിന് ന്ദന്ദന്ദ.ത്സ്വദ്ധ.ഗ്നത്സദ്ദ.ദ്ധി എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഓണ്‍െലെനായി ജൂണ്‍ 9 വരെ അപേക്ഷ സമര്‍പ്പിക്കാം.
മേല്‍പ്പറഞ്ഞ ഒഴിവുകള്‍ക്കു പുറമേ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ (കോളജ് ഓഫ് സൂപ്പര്‍വൈസേഴ്സ്)-2. കമ്യൂണിക്കേഷന്‍ കണ്‍സല്‍ട്ടന്റ്/മീഡിയാ അനലിസ്റ്റ്-1 എന്നീ ഒഴിവുകളുമുണ്ട്. കരാര്‍ നിയമനമാണ്. വിശദവിവരങ്ങള്‍ www.rbi.org.in എന്ന വെബ്െസെറ്റില്‍. മെയ് 24 വരെ അപേക്ഷിക്കാം.
ബി.എസ്.എഫില്‍ 247 ഹെഡ്കോണ്‍സ്റ്റബിള്‍
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ഹെഡ്കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 247 ഒഴിവുണ്ട്്. ഹെഡ്കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍)-217, ഹെഡ്കോണ്‍സ്റ്റബിള്‍ (റേഡിയോ മെക്കാനിക്)-30 എന്നിങ്ങനെയാണ് അവസരം. തുടക്കത്തില്‍ കരാര്‍ നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസയോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുള്‍പ്പെടുന്ന ഗ്രൂപ്പില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ് ടു വിജയം. അല്ലെങ്കില്‍ പത്താംക്ലാസ് വിജയവും റേഡിയോ ആന്‍ഡ് ടെലിവിഷന്‍/ഇലക്ട്രാണിക്സ് എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്/ഡേറ്റാ പ്രിപ്പറേഷന്‍ ആന്‍ഡ് കംപ്യൂട്ടര്‍ സോഫ്റ്റ്വേര്‍/ജനറല്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്/ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍/ഇലക്ട്രോണിക്സ്/ഫിറ്റര്‍/ഐ.ടി ആന്‍ഡ് സിസ്റ്റം മെയിന്റനന്‍സില്‍ രണ്ടുവര്‍ഷത്തെ ഐ.ടി.ഐ. ഡിപ്ലോമ.
ശാരീരിക യോഗ്യത: പുരുഷന്മാര്ക്ക് കുറഞ്ഞത് 168 സെ.മീ. ഉയരവും 80 സെ.മീ. നെഞ്ചളവും (5 സെ.മീ. വികാസം) ഉണ്ടായിരിക്കണം. വനിതകള്‍ക്ക് കുറഞ്ഞ ഉയരം 157 സെ.മീ. പ്രായം, ഉയരം എന്നിവയ്ക്ക് ആനുപാതികമായ ഭാരം ഉണ്ടായിരിക്കണം.
പ്രായം: 2023 മെയ് 12 ന് 18-25 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, െവെദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ജൂണ്‍ നാലിന്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, ജി.കെ. എന്നീ വിഭാഗങ്ങളിലായി 100 ചോദ്യങ്ങളുണ്ടാകും. https://rectt.bsf gov.in എന്ന വെബ്െസെറ്റ് വഴി മെയ് 12 വരെ അപേക്ഷിക്കാം.
അപേക്ഷാഫീസ്: ജനറല്‍, ഇഡബ്ല്യുഎസ്, ഒ.ബി.സി വിഭാഗങ്ങളിലെ പുരുഷന്മാര്ക്ക് 100 രൂപ. മറ്റുള്ളവര്‍ക്കു ഫീസില്ല(സര്‍വീസ് ചാര്‍ജ് ഈടാക്കും).





.jpg&w=256&q=75)