
ഇനി മുതല്‍ മഹീന്ദ്രയുടെ തിരഞ്ഞെടുത്ത ഏതാനും ഷോറൂമുകളിലൂടെ ഫോര്‍ഡിന്റെ വാഹനങ്ങളും നിരത്തിലെത്തും. മഹീന്ദ്ര-ഫോര്‍ഡ് കൂട്ടായ്മയുടെ ഭാഗമായിയാണ് ഇത്. മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലൂടെ കോംപാക്ട് എസ്യുവിയായ ഇക്കോസ്പോര്‍ട്ട് മാത്രമായിരിക്കും പുറത്തിറങ്ങുന്നതെന്നാണ് സൂചന.
ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്രയും അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡും ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ പുതിയ മോഡലുകള്‍ നിരത്തിലെത്തിക്കുന്നതിനും മറ്റുമായി അടുത്തിടെ സഹകരണത്തിലെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
15 നഗരങ്ങളിലെ മഹീന്ദ്ര ഡീലര്‍ഷിപ്പ് വഴിയായിരുക്കും ആദ്യഘട്ടമായി ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് വില്‍ക്കുന്നത്. വൈകാതെ കൂടുതല്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ വഴി ഫോര്‍ഡ് വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ഫോര്‍ഡിന് ഇന്ത്യയില്‍ ശക്തമായ നെറ്റ്വര്‍ക്ക് ഇല്ല.
അതുകൊണ്ട് തന്നെ മഹീന്ദ്രയുമായുള്ള സഹകരണത്തിലൂടെ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സാനിധ്യം ഉറപ്പിക്കാമെന്നാണ് ഫോര്‍ഡ് ഇന്ത്യയുടെ പ്രതീക്ഷ.






